
തളിപ്പറമ്പ് : സി.പി.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നവകേരള നിർമ്മിതിയും എൽ.ഡി.എഫ് സർക്കാരും എന്ന വിഷയത്തിൽ ചവനപ്പുഴയിൽ സംഘടിപ്പിച്ച സെമിനാർ കേന്ദ്രകമ്മിറ്റിഅംഗം ഡോ.തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. പണമുണ്ടെങ്കിൽ പാവപ്പെട്ടവർക്ക് കൊടുക്കുന്നതാണ് എൽ.ഡി.എഫ് നയം. യു.ഡി.എഫ് കാലത്ത് പെൻഷൻ 100 രൂപ മാത്രമാണ് കൂട്ടിയത് .എന്നാൽ എൽ.ഡി.എഫ് അറുന്നൂറു രൂപയിൽ നിന്ന് ഇത് 1600 രൂപയാക്കിയെന്നും തോമസ് ഐസക് പറഞ്ഞു. പി.ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു.മന്ത്രി എ.കെ.ശശീന്ദ്രൻ മുഖ്യാതിഥിയായി. ടി.കെ.ഗോവിന്ദൻ, കെ.സന്തോഷ്, പി.കെ.ശ്യാമള , പി.മുകുന്ദൻ, സി എം.കൃഷ്ണൻ, ടി ബാലകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |