SignIn
Kerala Kaumudi Online
Thursday, 22 October 2026 6.53 PM IST

കുടക് പുഗ്ലേര മനയിൽ നിന്നും കാളകൾ എത്തി: വയത്തൂർ കാലിയാർ ക്ഷേത്രത്തിൽ ആചാരവിധിയോടെ അരി അളന്നു

vayathoor

ഇരിട്ടി: മലയാളികളുടേയും കുടകരുടെയും ആരാധനാകേന്ദ്രവും പൗരാണികപ്രസിദ്ധവുമായ വയത്തൂർ കാലിയാർ ക്ഷേത്രം ഊട്ട് മഹോത്സവത്തിലേക്ക് കുടകിൽ നിന്നുള്ള അരി അളവ് ആചാരവിധിയോടെ ഇന്നലെ നടന്നു. കുടക് പുഗ്ലേര മനക്കാരുടെ അരി അളവും വലിയ തിരുവത്താഴം അരി അളവുമാണ് ഇന്നലം നടന്ന പ്രധാന ചടങ്ങുകൾ.

രാവിലെ അരിയുമായി എത്തിയ കാളകൾ ക്ഷേത്രത്തിൽ മൂന്ന് പ്രാവശ്യം പ്രദക്ഷിണം വച്ചതിന് ശേഷമാണ് കുടക് പുഗ്ലേര മനക്കാരുടെ അരി കൊട്ടാരത്തിന് മുന്നിൽ വെച്ച് പള്ളിച്ചടൻ അളന്നത്.ചടങ്ങിൽ കുടക് തക്കർ പി.എ.പൊന്നപ്പ. കോമരത്തച്ചൻ രാജൻ നമ്പ്യാർ കൊയിറ്റി, ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസർ സി.വി.അനിഷ്, ഒ.വി.രാജൻ, ബി.ദിവാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.വൈകുന്നേരം മേൽശാന്തിയുടെ നേതൃത്വത്തിൽ വലിയ തിരുവത്താഴം അരി അളവ് നടന്നു. തുടർന്ന് തായമ്പക, കുടകരുടെ പാട്ട് എന്നിവ നടന്നു.

ഇന്ന് രാവിലെ കുടക് ദേശവാസികളുടെ അരി അളവ്, രാത്രി എട്ടരക്ക് കാഴ്ചവരവ് എന്നിവ നടക്കും. രാത്രി 9ന് വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ കളമെഴുത്തും പാട്ടും നാളികേരം ഉടയ്ക്കലും നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL