SignIn
Kerala Kaumudi Online
Thursday, 22 October 2026 9.27 PM IST

നീലേശ്വരം വെടിക്കെട്ട് അപകടം: രണ്ടുപേർക്ക് സർക്കാർ സഹായം ലഭിച്ചില്ല; ചികിത്സാസഹായവും നിലച്ചു

vedikkett

നീലേശ്വരം: സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തിന് മൂന്നുമാസം തികയുമ്പോഴും മരിച്ച രണ്ടുപേരുടെ ആശ്രിതർക്ക് ഇതുവരെയും സർക്കാർ ധനസഹായം ലഭിച്ചില്ല. കിണാവൂരിലെ രജിത്ത്, നീലേശ്വരം തേർവയലിലെ പത്മനാഭൻ എന്നിവരുടെ കുടുംബങ്ങൾക്കാണ് ഇതുവരെയും ധനസഹായം ലഭിക്കാത്തത്.

അപകടത്തിൽ മരിച്ച കരിന്തളം കൊല്ലമ്പാറയിലെ കെ.ബിജു, കിണാവൂരിലെ രതീഷ്, സന്ദീപ് ചെറുവത്തൂരിലെ ഷിബിൻ രാജ് എന്നിവരുടെ കുടുംബങ്ങൾക്ക് സർക്കാർ നാലു ലക്ഷം വീതം ആശ്വാസധനം നൽകിയിരുന്നു. അവശേഷിക്കുന്ന രണ്ടുപേരുടെ കുടുംബങ്ങൾക്കുള്ള സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂടം സർക്കാരിനെ കത്ത് നൽകിയെങ്കിലും ഇതുവരെയും തുക അനുവദിച്ചിട്ടില്ല.

ദുരന്തനിവാരണ ഫണ്ടില്ല

സംസ്ഥാനദുരന്തമായി പ്രഖ്യാപിച്ചതിനാൽ ദുരന്തനിവാരണ ഫണ്ടിൽ നിന്നും ഒരുകോടി ചിലവഴിക്കാൻ കളക്ടർക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു എന്നാൽ ദുരന്തനിവാരണ ഫണ്ടിൽ പണമില്ലാത്തതാണ് പ്രശ്നം.

അഞ്ഞൂറ്റമ്പലം വീരർകാവ് വെടിക്കെട്ട് അപകടം (ഒക്ടോബർ 28 20124)​

മരണം 6

പരിക്കേറ്റത് 154

തുടർചികിത്സയ്ക്ക് പണമില്ല

ജോലി ചെയ്യാനാകുന്നില്ല

പരിക്കേറ്റവരുടെ മുഴുവൻ ചികിത്സചിലവും സംസ്ഥാന സർക്കാരാണ് വഹിച്ചത്. എന്നാൽ ആശുപത്രി വിട്ടതോടെ സർക്കാർ സഹായം നിലച്ചു. സ്വന്തം കാശുമുടക്കിയാണ് ഇപ്പോൾ ഭൂരിപക്ഷം പേരും മംഗളൂരിലെയും കണ്ണൂരിലെയും കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രികളിൽ തുടർ ചികിത്സ നടത്തുന്നത്. പൊള്ളലേറ്റവരിൽ ഭൂരിപക്ഷവും കൂലിപ്പണിക്കാരും തൊഴിലാളികളുമാണ്. പൂർണമായും പഴയപടിയിലെത്താത്ത ഇവർ ജോലി ചെയ്യാനുള്ള ആരോഗ്യം വീണ്ടെടുത്തിട്ടുമില്ല. അപകടം നടന്ന ദിവസം മുതൽ രണ്ട് മാസത്തെ ചികിത്സസഹായം നൽകാനാണ് സർക്കാർ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയിരുന്നത്. നിലവിൽ പലരുടെയും തുടർചികിത്സ മുടങ്ങിയ മട്ടാണ്.

പ്രതിഫലം കാത്ത് ആംബുലൻസുകൾ

അപകടത്തിനിരയായവരെ അതിവേഗത്തിൽ ആശുപത്രിയിലെത്തിക്കാനായത് പരമാവധി ആംബുലൻസുകൾ എത്തിയതുകൊണ്ടായിരുന്നു. എന്നാൽ ഇങ്ങനെയെത്തിയ പല ആംബുലൻസുകൾക്കും ഇനിയും വാടക ലഭിക്കാനുണ്ട്. ഇത്തരം അടിയന്തിരസാഹചര്യങ്ങളിൽ കൈയും മെയ്യും മറന്ന് ജോലി ചെയ്യുന്നവരെ പിന്തിരിപ്പിക്കുന്ന നിലപാടാണ് ഇതെന്നാണ് ഇവരുടെ ആക്ഷേപം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL