
തലശ്ശേരി: തലശ്ശേരി നഗരസഭയും കേരള സ്റ്റേറ്റ് എക്സ് സർവ്വീസ് മെൻ ലീഗ് തലശ്ശേരി താലൂക്ക് കമ്മിറ്റിയും സംയുക്തമായി പുതിയ ബസ്സ് സ്റ്റാൻഡ് പരിസരത്ത് സ്ഥാപിച്ച അമർ ജവാൻ യുദ്ധസ്മാരകം 26ന് രാവിലെ എട്ടിന് നഗരസഭാദ്ധ്യക്ഷ കെ.എം.ജമുനാ റാണി നാടിന് സമർപ്പിക്കും. ഉദ്ഘാടനചടങ്ങിൽ ബ്രണ്ണൻ കോളേജിലെ എൻ.സി.സി കേഡറ്റുകളും സേക്രട്ട് ഹാർട്ട് ബാൻഡ് സംഘവും വിമുക്തഭട സംഘടനാനേതാക്കളും സംബന്ധിക്കും. നഗരസഭ അനുവദിച്ച സ്ഥലത്ത് ഒന്നേകാൽ ലക്ഷം ചിലവഴിച്ചാണ് യുദ്ധ സ്മാരകസ്തൂപം പണിതത്. ഇതിലെ ഹെൽമറ്റ് റിട്ട. സുബേദാർ സതീശനും തോക്ക് മാതൃക മാഹി സ്വദേശി ശിൽപി പ്രശാന്ത് കൊണ്ടോടിയുമാണ് നിർമ്മിച്ചത്. നഗരസഭാ വൈസ് ചെയർമാൻ എം.വി.ജയരാജനും നഗരസഭാ ഹെൽത്ത് ഇൻസ്പക്ടറും വിമുക്തഭടനുമായ അനിൽ വിലങ്ങിലും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |