
കാഞ്ഞങ്ങാട്:മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജി.ലീലാകൃഷ്ണന് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. പുതിയകോട്ട അർബൻ ബാങ്ക് ഹാളിൽ ഡി.സി സി പ്രസിഡന്റ് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ് കെ. കെ.ബാബു അദ്ധ്യക്ഷത വഹിച്ചു. ജി.ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. അഖിലേന്ത്യാ ജനറൽ സെക്രട്ടറി ആർ.ഗംഗാധരൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വി.ആർ.വിദ്യാസാഗർ, ജി.നാരായണൻ, കെ.മനോഹരൻ , കെ.ബാലകൃഷ്ണൻ , ശംഭു ബേക്കൽ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എം.കുഞ്ഞികൃഷ്ണൻ, മുൻ നഗരസഭ ചെയർമാൻ വി.ഗോപി, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അശോക് ഹെഗ്ഡേ, എച്ച്.ബാലൻ, ബി.സുരേന്ദ്രൻ, രാജേഷ് കീഴൂർ, രാജേഷ് കാസർകോട്, എ.വി.മുരളി, ലക്ഷ്മി ബാലൻ, കവിത കീഴൂർ എന്നിവർ സംസാരിച്ചു .പ്രദീപൻ തുരുത്തി സ്വാഗതവും കുഞ്ഞികൃഷ്ണൻ മാടായി നന്ദിയും പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |