SignIn
Kerala Kaumudi Online
Thursday, 22 October 2026 9.27 PM IST

നനാനിപ്പൊയിലിൽ പുലിക്കായി തിരച്ചിൽ

leapard

കേളകം: കേളകത്തിനും കണിച്ചാറിനും ഇടയിലെ മലയോര ഹൈവേയിൽ നനാനിപ്പൊയിൽ തടിമില്ലിന് സമീപം പുലിയെ കണ്ടുവെന്ന അഭ്യൂഹത്തെ തുടർന്ന് വനപാലക സംഘം പ്രദേശങ്ങളിൽ വ്യാപക തിരച്ചിൽ നടത്തി.അദ്ധ്യാപികയായ ശാരിക തണ്ടപ്പുറത്താണ് ബുധനാഴ്ച പുലർച്ചെ പുലിയെ കണ്ടെന്ന് വെളിപ്പെടുത്തിയത്. പുലിയാണെന്ന് മനസിലായതോടെ കടയുടെ പിന്നിലേക്ക് താൻ ഓടുകയായിരുന്നുവെന്നും അവർ പറഞ്ഞിരുന്നു.ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ മണത്തണ സെക്ഷൻ ബീറ്റ് ഓഫീസർ എ.കെ.അനൂപിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം പരിശോധന നടത്തുകയായിരുന്നു. വാർഡ് മെമ്പർ ജോണി പാമ്പാടിയും വനപാലകസംഘത്തിനൊപ്പം തിരച്ചലിലിൽ പങ്കാളിയായി. പ്രശ്നം ഗൗരവമായി കണ്ട് രാത്രി കാലങ്ങളിൽ പ്രദേശത്ത് പട്രോളിംഗ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് പുലിയെ കണ്ടെന്ന വെളിപ്പെടുത്തൽ കടുത്ത ഭീതിയുളവാക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL