
തളിപ്പറമ്പ്: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2025-26 വർഷത്തെ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ് അഡ്വ. കെ.കെ. രത്നകുമാരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം മോഹനൻ വികസന നയം അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ തോമസ് വക്കത്താനം , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പ്രേമലത, സ്ഥിരം സമിതി അംഗങ്ങളായ . സി.ഐ വത്സല , ആനക്കീൽ ചന്ദ്രൻ, മെമ്പർ കൊയ്യം ജനാർദ്ദനൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.വി.പത്മനാഭൻ എന്നിവർ സംസാരിച്ചു സെക്രട്ടറി കെ.വി.പ്രകാശൻ സ്വാഗതവും ജോയിന്റ് ബി.ഡി.ഒ കെ.സി ശശിധരൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |