
പിലാത്തറ: ചെറുതാഴം കൃഷി ഭവനുമായി സഹകരിച്ച് ശ്രീസ്ഥ ഹരിത സംഘം ഓപ്പൺ പ്രിസിഷൻ ഫാമിംഗിലൂടെ ഒരുക്കിയ പച്ചക്കറി കൃഷി വിളവെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരൻ ഉദ്ഘാടനം ചെയ്തു.വെണ്ട, പയർ, താലോലി, പാവൽ എന്നിവയാണ് വിളവെടുത്തത്. ഇ.പി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കല്യാശ്ശേരി കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.സതീഷ് കുമാർ പദ്ധതി വിശദീകരിച്ചു. കൃഷി ഓഫീസർ ജയരാജൻ നായർ, വാർഡ് മെമ്പർ കെ.വി.ബിന്ദു, വി.വി.രവി, ഇ.വസന്ത, പി.വി.ശ്രീധരൻ, ഇ.വിഗോവിന്ദൻ, ഐ.വി.ലക്ഷ്മണൻ, രമേശൻ പേരൂൽ, ടി.വിദേവി എന്നിവർ പ്രസംഗിച്ചു. പച്ചക്കറി കൃഷിയിലും നെൽകൃഷിയിലും വാഴകൃഷിയിലും മറ്റും സജീവമായ ശ്രീസ്ഥ ഹരിതസംഘം കഴിഞ്ഞവർഷം മികച്ച കൃഷിക്കൂട്ടത്തിനുള്ള ജില്ലാതല പുരസ്കാരം നേടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |