
കാഞ്ഞങ്ങാട്: നിർദ്ദിഷ്ട കാഞ്ഞങ്ങാട് കാണിയൂർ റെയിൽപാതയെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച്
25ന് സംഘടിപ്പിക്കുന്ന ജനകീയ കൂട്ടായ്മ സംസ്ഥാനത്തിന്റെ റെയിൽ ചുമതലയുള്ള മന്ത്രി എ അബ്ദു റഹിമാൻ ഉദ്ഘാടനം ചെയ്യും.
പദ്ധതി ലാഭകരമാണെന്ന് കണ്ടിട്ടും 15 വർഷം മുമ്പ് ആവിഷ്കരിച്ച പദ്ധതിയെ റെയിൽവേ അവഗണിക്കുകയാണെന്ന് വാർത്താ സമ്മേളനത്തിൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ അഡ്വ.പി.അപ്പുക്കുട്ടൻ, ജന.കൺവീനർ സി കെ.ആസിഫ്, വൈസ് ചെയർമാൻ സി യൂസുഫ് ഹാജി, ടി മുഹമ്മദ് അസ്ലം എന്നിവർ ആരോപിച്ചു.കേരളം പാതയ്ക്ക് അനുകൂല നിലപാടെടുത്തിട്ടും കർണാടക പദ്ധതി കണ്ടില്ലെന്ന് നടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കർണാടക എം.എൽ.എ, എം.പിമാരെ കൂടി ഉൾപ്പെടുത്തി ജനകീയ കൂട്ടായ്മ ചേരുന്നത്. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, ജില്ലയിലെ എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത എന്നിവർ പ്രതിഷേധസമരത്തിൽ സംബന്ധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |