
കാസർകോട്:ആദൂർ ശ്രീ ഭഗവതിക്ഷേത്ര പെരുങ്കളിയാട്ടത്തിന് ആയിരങ്ങൾ. 351 വർഷങ്ങൾക്ക് ശേഷം നടത്തിയ പെരുങ്കളിയാട്ടം ഇന്ന് സമാപിക്കും.ഇന്നു രാവിലെ ഏഴിന് വൈരാപുരത്ത് വടക്കൻ കോടി തെയ്യത്തിന്റെ പുറപ്പാടോടെയാണ് ഇന്നത്തെ ചടങ്ങുകൾ തുടങ്ങുന്നത്. തുടർന്ന് അസുരാളൻ തെയ്യം, കല്ലങ്കര ചാമുണ്ഡി, മേച്ചേരി ചാമുണ്ഡി, വിഷ്ണുമൂർത്തി, മലങ്കര ചാമുണ്ഡി, കുണ്ടാർ ചാമുണ്ഡി, ഗുളികൻ തെയ്യം എന്നീ തെയ്യങ്ങളുടെ പുറപ്പാട്.
തുടർന്ന് നിശ്ചയിച്ച മുഹൂർത്തത്തിൽ നൂറുകണക്കിന് ഭക്തജനങ്ങളെ സാക്ഷിയാക്കി മംഗല്യ കുഞ്ഞുങ്ങളുടെയും സ്ഥാനിക ആചാര അവകാശികളുടെയും അകമ്പടിയോടെ 351 വർഷത്തിന്റെ കാത്തിരിപ്പിനൊടുവിൽ ഒറ്റ പീഠത്തിൽ ഒന്നായി കുടികൊള്ളുന്ന നിത്യ കന്യകമാരായ പുന്നക്കാൽ ഭഗവതിയുടെയും ഉച്ചുളിക്കടവത്ത് ഭഗവതിയുടെയും ആയിറ്റി ഭഗവതിയുടെയും തിരുമുടികൾ നിവരും.
തുടർന്ന് ക്ഷേത്ര അവകാശികളായ നെല്ലിക്കുന്ന് കണ്ണീരത്ത് , കരയപ്പൻകിരിയം ഭണ്ഡാരവീട് , മുത്തില്ലം തറവാടുകളിൽനിന്ന് മീനമൃതിനുള്ള മീൻകോവ എഴുന്നള്ളിക്കും, തിരുമുൽ പ്രസാദ വിതരണം.രാത്രി 11.50ന് പെരുങ്കളിയാട്ട മഹോത്സവത്തിന്റെ കൊടിയിറങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |