
ബേക്കൽ( കാസർകോട് ): മൂന്ന് ദിവസങ്ങളിലായി ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ഖൽബിലെ ബേക്കൽ ഹാപ്പിനെസ് ഫെസ്റ്റിന് ഇന്ന് ബേക്കൽ ബീച്ച് പാർക്കിൽ തുടക്കമാകും. ഉച്ചക്ക് 2ന് അന്താരാഷ്ട്ര വിദ്യാഭ്യാസ-ദേശീയ പെൺകുട്ടികളുടെ ദിനാഘോഷം ജില്ലാ പൊലീസ് മേധാവി ഡി. ശില്പ ഉദ്ഘാടനം ചെയ്യും.
പെൺകുട്ടികളുടെ രക്ഷിതാക്കൾക്ക് 'ഹാൻ്റിൽ വിത്ത് കെയർ'എന്ന വിശയത്തിലും വിദ്യാർത്ഥിനികൾക്ക് പുഷ് ബൗണ്ടറീസ് എന്ന വിശയത്തിലും അന്താരാഷ്ട്ര പരിശീലകൻ വി.വേണുഗോപാൽ ക്ലാസെടുക്കും. ക്ലാസുകൾ സൗജന്യമാണ്.താൽപര്യമുള്ളവർക്ക് വേദിയിലും പേര് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. വൈകുന്നേരം 6 മണിക്ക് അക്കര ഫൗണ്ടേഷനിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ മ്യൂസിക്ക് ഷോ.ഏഴിന് കണ്ണൂർ ഷെരീഫ്,സജില സലീം,ഫാസില ഭാനു തുടങ്ങിയ പ്രശസ്ത കലാകാരന്മാരും സംഘവും അവതരിപ്പിക്കുന്ന ഇശൽ നെറ്റ്. രാത്രി 8ന് ഖൽബിലെ ബേക്കൽ ഹാപ്പിനെസ്സ് ഫെസ്റ്റ് 2025 സി.എച്ച്. കുഞ്ഞമ്പു എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ഇ.ചന്ദ്രശേഖരൻ എം.എൽ.എ, ജില്ലാ കലക്ടർ കെ.ഇമ്പശേഖരൻ,പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷനവാസ് പാദൂർ, ബി ആർ.ഡി.സി എം ഡി ഷിജിൻ പറമ്പത്ത്, സിനി ആക്ടർ കൈലാഷ് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |