SignIn
Kerala Kaumudi Online
Thursday, 22 October 2026 6.51 PM IST

പ്രതിഷ്ഠാ ദിന ഉത്സവം ഇന്ന് മുതൽ

subrahmanyan

പയ്യന്നൂർ: കൊക്കാനിശ്ശേരി മഠത്തുംപടി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം പ്രതിഷ്ഠാ ദിന ഉത്സവം ഇന്ന് മുതൽ 4 വരെ ആഘോഷിക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പുതുതായി നിർമ്മിച്ച അഗ്രശാലയുടെ സമർപ്പണം ഇന്ന് വൈകീട്ട് ആറരക്ക് തന്ത്രി അബ്ലി ഇല്ലത്ത് ശങ്കര വാദ്ധ്യാൻ നമ്പൂതിരി നിർവ്വഹിക്കും. സാംസ്കാരിക സമ്മേളനം സ്വാമി കൃഷ്ണാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും. തുടർന്ന് തിരുവാതിരക്കളി, സംഗീതാർച്ചന എന്നിവ അരങ്ങേറും. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ കലാ - സാംസ്കാരിക പരിപാടികൾ നടക്കും. പ്രതിഷ്ഠാ ദിനമായ 4ന് ഉച്ചക്ക് അന്നപ്രസാദം , ഭക്തിഗാനസുധ, അക്ഷരശ്ലോക സദസ്സ്, ശ്രീഭൂതബലി, പിന്നൽ തിരുവാതിര , നിറമാല, തിടമ്പ്നൃത്തം തുടങ്ങിയവ നടക്കും. വാർത്താസമ്മേളനത്തിൽ

ഡോ.പി.പുഷ്പാംഗദൻ , ടി.പി.സുനിൽകുമാർ, എ.വി.ശശികുമാർ, കല്ലത്ത് തമ്പാൻ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL