
കേളകം: കേളകം ഹൈസ്കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് മൂന്നാം ബാച്ച് പാസിംഗ് ഔട്ട് പരേഡ് സ്കൂൾ ഗ്രൗണ്ടിൽ നടന്നു. സണ്ണി ജോസഫ് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. പ്രധാന അദ്ധ്യാപകൻ എം.വി.മാത്യു, കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
സി ടി.അനീഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ വി.ഗീത, കണ്ണൂർ റൂറൽ എ.ഡി.എൻ.ഒ.കെ. പ്രസാദ്, കേളകം സബ് ഇൻസ്പെക്ടർ രമേശൻ മാറാടി എന്നിവർ പരേഡ് സല്യൂട്ട് സ്വീകരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ സുനിത വാത്യാട്ട്, പി.ടി.എ പ്രസിഡന്റ് എം.പി. സജീവൻ, സി പി.ഒ മാരായ ബിബിൻ ആന്റണി, അശ്വതി കെ.ഗോപിനാഥ്,ഡി.ഐ.മാരായ റംല ബീവി, ഒ.കെ.പ്രശോഭ് എന്നിവർ പാസിംഗ് ഔട്ട് പരേഡിന് നേതൃത്വം നൽകി. രണ്ട് വർഷത്തെ പരിശീലനത്തിനുശേഷം 44 വിദ്യാർത്ഥികളാണ് പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |