
ഇരിട്ടി: മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന മാടത്തിൽ പൂവത്തിൻകീഴിൽ ഭഗവതി ക്ഷേത്രോത്സവത്തിന് 30ന് തുടക്കമാകും.രാവിലെ 9ന് കൊടിയേറ്റ് നടക്കും. വൈകുന്നേരം ആറരക്ക് പൊന്മലക്കാരൻ , പുഴയിൽ ഭഗവതി തിറയാട്ടം ,രാത്രി 11 മണിക്ക് മാടത്തിൽ, കല്ലുമുട്ടി ദേശവാസികളുടെ താലപ്പൊലി ഘോഷയാത്ര, പൂവത്തിൻ കീഴിൽ ഭഗവതിയുടെ തോറ്റം, പെരുമ്പേശൻ തിറയാട്ടം എന്നിവ നടക്കും. 31 ന് രാവിലെ 9 മണിക്ക് പൂവത്തിന് കീഴിൽ ഭഗവതിയുടെ തിരുമുടി നിവരൽ, രാത്രി എട്ടരക്ക് തിരുവനതപുരം മെട്രോ വോയ്സ് ഗാനമേള. ഫെബ്രുവരി ഒന്നിന് രാവിലെ എട്ടരക്ക് രുദ്രകാളിയുടെ വെള്ളാട്ടം,പതിനൊന്നരക്ക് രുദ്രകാളിയുടെ തിറയാട്ടം, വൈകുന്നേരം 3ന് കുളിച്ചെഴുന്നള്ളത്ത്, മൂന്നരക്ക് രുധിരാളൻ തിറയാട്ടം, ആറരക്ക് നീലക്കരിങ്കാളിയുടെ തിറയാട്ടം, രാത്രി ഭദ്രകാളിയുടെ (മുത്താച്ചിപ്പോതി) തിറയാട്ടം .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |