
കണ്ണൂർ: കാണിച്ചാറിൽ തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്റെ ദാരുണമരണം ഞെട്ടിക്കുന്നതായി. തേനീച്ചകളിൽ നിന്നും രക്ഷപ്പെടാനായി ഓടിക്കയറിയ വീടിന്റെ പുറത്ത് നിൽക്കുകയായിരുന്ന കണിച്ചാർ സ്വദേശി കുന്നപ്പള്ളിൽ ഗോപാലകൃഷ്ണനാണ് (73) അപ്രതീക്ഷിതമായി ദുരന്തത്തിന് ഇരയായത്. സാലി, ജോയി എന്നീ ദമ്പതികളെ പിന്തുടർന്ന തേനീച്ചകൾ വീടിന്റെ പുറത്ത് നിൽക്കുകയായിരുന്നു ഗോപാലകൃഷ്ണനെ കുത്തുകയായിരുന്നു.നാട്ടുകാരായ ധനേഷ് ,ബിന്ദു എന്നിവർക്കും കടന്നലുകളുടെ കുത്തേറ്റിരുന്നു.
മലന്തേനീച്ചകളാണ് കണിച്ചാറിൽ അപകടം വിതച്ചത്.കണിച്ചാർ ചെങ്ങോം റോഡിൽ ഹെൽത്ത് സെന്ററിന് സമീപമുള്ള പനയിൽ നിന്നും ഇളകിവന്ന പായ് തേനീച്ചകൾ ഇളകി ധനേഷിനെയും ഈ വീട്ടിലേക്ക് വന്ന ബിന്ദുവിനെയുമാണ് ആദ്യം ആക്രമിച്ചത്.ഇവർ ഓടിരക്ഷപ്പെടുന്നതിനിടെ ഇതെ റോഡിലൂടെ വരികയായിരുന്ന സാലിയേയും ഭർത്താവ് ജോയിയേയും തേനീച്ചകൾ പൊതിഞ്ഞു. രക്ഷപ്പെടാൻ ഇരുവരും ഗോപാലകൃഷ്ണന്റെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ഇതോടെ വീടിന് പുറത്തായിരുന്ന ഗോപാലകൃഷ്ണനെ തേനീച്ചകൾ പൊതിഞ്ഞ് കുത്തി. അബോധാവസ്ഥയിലായ ഇദ്ദേഹത്തെ നാട്ടുകാരാണ് പേരാവൂർ താലൂക്ക് ആശുപത്രിയിലേക്കും അവിടെ നിന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിലേക്കും മാറ്റിയത്. വെന്റിലേറ്റർ സൗകര്യം അടിയന്തിരമായി വേണ്ടിവന്നതിനാൽ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ച ഗോപാലകൃഷ്ണൻ ഇന്നലെ ഉച്ചയോടെ മരിക്കുകയായിരുന്നു.
അവർ കൂട്ടത്തോടെ എത്തും
കൂടുണ്ടാക്കി സമൂഹമായി ജീവിക്കുന്ന തേനീച്ചകൾ ഷഡ്പദങ്ങളിൽ ഹൈമനോപ്റ്റെറ ഓർഡറിലാണ് ഉൾപ്പെടുന്നത്. എപ്പിസ് മെല്ലിഫെറ (ഇറ്റാലിയൻ തേനീച്ച), എപ്പിസ് സെറാന ഇൻഡിക്ക(ഞൊടിയൻ തേനീച്ച), എപ്പിസ് ഫ്ലോറിയ (കോൽ തേനീച്ച ), എപ്പിസ് ഡോർസെറ്റ(മലന്തേനീച്ച), ട്രിഗോന ഇറിഡിപ്പെൻനിസ് (ചെറുതേനീച്ച) എന്നിവയാണ് കേരളത്തിൽ കാണപ്പെടുന്നവ.കൂട്ടത്തിൽ ഏറ്റവും അപകടകാരി മലന്തേനീച്ചകളാണ്. വിഷം താരതമ്യേന അപകടകരമല്ലെങ്കിലും അമിതമായി ശരീരത്തിൽ പ്രവേശിച്ചാൽ മരണകാരണമാകും. ഫോസ്ഫോലിപ്പോസ് എ , ഹൈലൗറോണിഡെസ് തുടങ്ങിയ എൻസൈമുകളുടെയും, ഹിസ്റ്റമിൻ, സെറോടോണിൻ, അസറ്റൈൻ കൊളൈൻ തുടങ്ങിയ അമൈനുകളുടെയും അപ്പാമിൻ, മെലിറ്റിന് തുടങ്ങിയ ടോക്സികായ പെപ്റ്റൈഡുകളുടെയും മിശ്രിതമാണ് ഇവയുടെ വിഷം. ഇവ അമിതമായി ശരീരത്തിൽ കയറുമ്പോഴാണ് വ്യത്യസ്തങ്ങളായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ഇത് അനൈഫിലിക്‌സിനു കാരണവുമാകുന്നു(മരണം വരെ സംഭവിച്ചേക്കാവുന്ന അലർജി).ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരിൽ അനൈഫലിക്സ് കൂടുതൽ പ്രശ്നം ഉണ്ടാക്കുന്നു.
ജീവാപായസാദ്ധ്യത
#ഒന്നിൽ കൂടുതൽ കുത്തേൽക്കുക
#ഗർഭിണികളിൽ, പ്രായമായവർ, ചെറിയ കുട്ടികളിലും
#ഹൃദ്രോഗികൾ
ആദ്യ ലക്ഷണങ്ങൾ
പിന്നീട് ശ്വാസ നാളത്തിലെ നീർവീക്കവും ,ശ്വാസ തടസ്സവും, രക്ത സമ്മർദ്ദവും ഉണ്ടായേക്കാം.ശ്വാസ നാളത്തിലെ ചുരുക്കം (ബ്രോൻസ്കോസ്പാസം) ശ്വാസനാളത്തിലെ നീര് (ആഞ്ജിയോടെമ) തുടങ്ങിയ പ്രശ്നങ്ങളാണ് ശ്വാസ തടസം ഉണ്ടാക്കുന്നത്.
ഗുരുതര ലക്ഷണങ്ങൾ
പ്രാഥമിക ശുശ്രൂഷ
ശ്വാസ തടസം ഉണ്ടെങ്കിൽ കൃത്രിമ ശ്വാസം കൊടുക്കുക, സി പി.ആർ കൊടുക്കുക എത്രയും പെട്ടന്ന് ആശുപത്രിയിൽ എത്തിക്കുക.
വകുപ്പുണ്ട് നഷ്ടപരിഹാരത്തിന്
തേനീച്ച ആക്രമണത്തിൽ മരണപ്പെടുന്നവർക്ക് ഉത്തരവ് നമ്പർ 50/2022/F&WLD 25/10/2022 പ്രകാരം രണ്ട് ലക്ഷം രൂപയുടെ നഷ്ടപരിഹാരം സർക്കാരിൽ നിന്നും ലഭിക്കും. ഇതിനുള്ള അപേക്ഷ അക്ഷയ കേന്ദ്രങ്ങൾ വഴി ഓൺലൈനായി നൽകാവുന്നതാണ്. എന്നാൽ വന്യ ജീവി ആക്രമണമായി കണക്കാക്കാത്തതിനാൽ ചികിത്സ ധനസഹായം ലഭിക്കില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |