
കണിച്ചാർ: കൊളക്കാട് താനിക്കുന്ന് കാഞ്ഞിരപ്പുഴ ഭാഗത്ത് കണ്ടെത്തിയ കാല്പാടുകൾ പുലിയുടേതെന്ന് നാട്ടുകാർ.മാലത്ത് ജെയിംസിന്റെ വീടിന് സമീപത്തും റോഡരികിലുമായാണ് ഇന്നലെ രാവിലെ വന്യജീവിയുടെ കാല്പാടുകൾ കണ്ടെത്തിയത്.തുടർന്ന് സ്ഥലത്തെത്തിയ കൊട്ടിയൂർ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം കാൽപാട് കാട്ടുപൂച്ചയുടേതാകാനാണ് സാദ്ധ്യതയെന്ന നിഗമനത്തിലാണ്.
ഒരാഴ്ചക്കിടെ കണിച്ചാർ പഞ്ചായത്തിലെ ഒന്നിലേറെ പ്രദേശങ്ങളിൽ പുലിയെ കണ്ടതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു.എന്നാൽ വനപാലകർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.ഇതിനിടെ ഇന്നലെ വീണ്ടും കാല്പാടുകൾ കണ്ടതാണ് നാട്ടുകാരെ ആശങ്കയിലാഴ്ത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |