
കണ്ണൂർ. റെയിൽവേ മേൽ നടപ്പാത പുനർ നിർമ്മാണത്തിന് അധികാരികൾ കാണിക്കുന്ന അനാസ്ഥക്കെതിരെ സമരപരമ്പര നടത്തുന്നതിന് കോർപ്പറേഷന്റെ നേതൃത്വത്തിൽ നടന്ന ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.മേയർ ചെയർമാനും വാർഡ് കൗൺസിലർ സുരേഷ് ബാബു എളയാവൂർ കൺവീനറുമായി 101 അംഗ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. ഡെപ്യൂട്ടി മേയർ പി. ഇന്ദിര അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ പി.ഷമീമ , വി.കെ.ശ്രീലത, സിയാദ് തങ്ങൾ, ഷാഹിന മൊയ്തിൻ ,സുരേഷ് ബാബു എളയാവൂർ , എം പ്രകാശൻ മാസ്റ്റർ, വെളോറ രാജൻ, റഷീദ് കവ്വായി, മനോഹരൻ സി, ,.കെ.വി. സലീം, വി.രാജേഷ് പ്രേം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |