
കാഞ്ഞങ്ങാട്: അമ്പലത്തറ മീങ്ങോത്ത് അഖിലേന്ത്യ ഇൻവിറ്റേഷൻ വോളി ചാമ്പ്യൻഷിപ്പ് മുൻ വോളി ക്യാപ്റ്റൻ ജോബി ജോസഫ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.വി.കുഞ്ഞിരാമൻ മുഖ്യാതിഥിയായി.സംഘാടക സമിതി ചെയർമാൻ അബ്ദുൽ മജീദ് അമ്പലത്തറ അദ്ധ്യക്ഷത വഹിച്ചു. പുല്ലൂർ പെരിയ പഞ്ചായത്ത് അംഗങ്ങളായ ഡോ.സി.കെ സബീത,എ.വി കുഞ്ഞമ്പു, പാം പ്രസിഡന്റ് ബാലൻ കുന്നുമ്മൽ,പ്രവാസി കമ്മിറ്റി അംഗം കെ.വി.വിനോദ് എന്നിവർ സംസാരിച്ചു. മനോജ് അമ്പലത്തറ സ്വാഗതവുംനിത്യ മധു നന്ദിയും പറഞ്ഞു. ഫൈനൽ ഫെബ്രുവരി 2ന് നടക്കും. അമ്പലത്തറ സർക്കിൾ ഇൻസ്‌പെക്ടർ പി.ദാമോദരൻ സമ്മാനദാനം നിർവഹിക്കും.ഉദ്ഘാടനചടങ്ങിൽ മുൻകാല വോളിതാരങ്ങളെയും വടം വലി ജില്ലാ റഫറി ഹരിപ്രിയയെയും ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |