
പയ്യന്നൂർ:തായിനേരി എസ്.എ.ബി.ടി.എം ഹയർസെക്കൻഡറി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി രണ്ട് ദിവസം നീളുന്ന അത്തോളു ഈദു ലക്ഷദ്വീപിനെ അറിയാൻ പരിപാടിക്ക് തുടക്കമായി.സ്കൂൾ അങ്കണത്തിൽ സ്കൂൾ മാനേജർ എം.പി.മുത്തലിബിന്റെ അദ്ധ്യക്ഷതയിൽ എം.വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാട്ടൂൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ , ലക്ഷദ്വീപ് സൂഫി ഗായകൻ ലിറാർ അമിനി എന്നിവർ വിശിഷ്ടാതിഥികളായി. കേരള ഫോക്ലോർ അക്കാഡമി പ്രോഗ്രാം ഓഫീസർ പി.വി.ലവ്ലിൻ മുഖ്യപ്രഭാഷണം നടത്തി.ഹബീബ് കടയത്ത് ലക്ഷദ്വീപിനെ പരിചയപ്പെടുത്തി. കെ.കെ.സുധ, ജലാൽ കാങ്കോൽ, ബിന്ദു, എ.ഇബ്രാഹിം പ്രസംഗിച്ചു. പ്രിൻസിപ്പൽ എസ്.എം.സന്തോഷ് സ്വാഗതവും കെ.വി.സമീർ നന്ദിയും പറഞ്ഞു. ലക്ഷദ്വീപ് കലാരൂപങ്ങളുടെ അവതരണം, ലക്ഷദ്വീപ് ഫുഡ് ഫെസ്റ്റ്, മുട്ടിപ്പാട്ട്, പെയിന്റിംഗ് എക്സിബിഷൻ, വിപണന സ്റ്റാൾ തുടങ്ങിയ വൈവിധ്യങ്ങളായ പരിപാടികൾ നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |