
ന്യൂമാഹി : പെൻഷൻ പരിഷ്‌ക്കരിക്കാനുള്ള നടപടി സ്വീകരിക്കുക, ക്ഷാമാശ്വാസ കുടിശിക ഉടൻ അനുവദിക്കുക 60 വയസ്സ് കഴിഞ്ഞ പുരുഷൻമാർക്കും 58 വയസ്സ് പൂർത്തിയായ സ്ത്രീകൾക്കും അനുവദിച്ച ആന്യകൂലങ്ങളും കോവിഡ് സമയത്ത് നിർത്തലാക്കിയ മറ്റ് ആനുകൂല്യങ്ങളും പുനസ്ഥാപിക്കണമെന്ന് കെ.എസ്.എസ്.പി.യു ന്യൂ മാഹി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
പി.വിജയൻ ഉദ്ഘാടനം ചെയ്തു. സി വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. വി.എം.ചന്ദ്രൻ , പി.കെ.ദിലീപ് കുമാർ, വി.കെ.രത്നകാരൻ, വി.കെ.ഭാസ്‌കരൻ സംസാരിച്ചു. എം.കെ.ദിനേഷ് ബാബു സ്വാഗതവും ഒ.ക്കെ.മധുസൂദനൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി സി.വാസുദേവൻ ( പ്രസിഡന്റ് ), യു.കെ.സൗമിനി , വി.കെ.ഭാസ്‌കരൻ (വൈസ് പ്രസിഡന്റ് ), പി.കെ.ദിലീപ് കുമാർ (സെക്രട്ടറി), എം.കെ.ദിനേശ് ബാബു, ഒ.കെ.മധുസൂദനൻ (ജോ.സെക്രട്ടറി), വി.കെ. രത്നാകരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |