
പരീക്ഷണം വിജയകരമായാൽ സ്ഥിരം സംവിധാനമാകും
കണ്ണൂർ: ജില്ലയിലെ ദേശീയപാതയിൽ ഏറ്റവും രൂക്ഷമായ ഗതാഗതകുരുക്ക് നേരിടുന്ന പുതിയതെരുവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പടുത്തിയ പരിഷ്കാരം ആദ്യദിനത്തിൽ ഏറെക്കുറെ വിജയകരം. ആദ്യദിനത്തിൽ തളിപ്പറമ്പ് ഭാഗത്തേക്കുള്ള കുരുക്ക് പൂർണ്ണമായും ഒഴിഞ്ഞു.എന്നാൽ കണ്ണൂർ ഭാഗത്തേക്കുള്ള പരീക്ഷണം പൂർണ്ണവിജയമായില്ല. എന്നാൽ സാധാരണ നിലയിൽ ഉണ്ടാകാറുള്ള പതിനഞ്ചു മുതൽ 20 മിനിറ്റ് വരെയുള്ള ബ്ലോക്ക് ഇന്നലെ ഉണ്ടായതുമില്ല.
നാലുദിവസം വരെ ഈ സംവിധാനം പരീക്ഷിക്കാനാണ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയും ആർ.ടി.ഒയുടെ തീരുമാനം.
കെ.വി.സുമേഷ് എം.എൽ.എ,ആർ.ടി.ഒ.ഇ.എസ്.ഉണ്ണികൃഷ്ണൻ ,എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ബി.സാജു ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിരുന്നു.
ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി കണ്ണൂർ ഭാഗത്തുനിന്ന് മയ്യിൽ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ നേരെ വളപട്ടണം ഹൈവേ ജംഗ്ഷനിൽ എത്തി യു ടേൺ എടുത്ത്, മയ്യിൽ ഭാഗത്തേക്ക് തിരിഞ്ഞുപോകണം. കണ്ണൂരിൽ നിന്നും വരുന്ന ചെറിയ വാഹനങ്ങൾ പുതിയതെരു ജംഗ്ഷൻ ഒഴിവാക്കി പള്ളിക്കുളം, രാജാസ് ഹൈസ്‌കൂൾ, കടലായി അമ്പലം വഴിയാണ് ഹൈവേയിൽ കയറുന്നത്.
മയ്യിൽ ഭാഗത്തുനിന്ന് തളിപ്പറമ്പ് ഭാഗത്തേക്കുള്ള ബസുകൾ പുതിയതെരു ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് യു ടേൺ എടുത്ത് പോകണം .മയ്യിൽ ഭാഗത്തുനിന്ന് വരുന്ന സ്വകാര്യ വാഹനങ്ങൾ കഴിവതും കൊല്ലറത്തിക്കൽ റോഡ് വഴി ടോൾ ബൂത്തിലേക്ക് കയറാനാണ് നിർദ്ദേശം. പരിസര പ്രദേശത്തുള്ള ചെറുവാഹനങ്ങൾ കഴിവതും സൗകര്യപ്രദമായ ഉപറോഡുകൾ ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്. കക്കാട് നിന്നും പുതിയതെരു ഭാഗത്തേക്ക് വരുന്ന ബസ് ഒഴികെയുള്ള വാഹനങ്ങൾ സ്‌റ്റൈലോ കോർണർ വഴി വരാതെ കൊറ്റാളി, പൊടിക്കുണ്ട് വഴി ഹൈവേയിലേക്ക് പ്രവേശിക്കണം.
ബസ് സ്റ്റോപ്പുകൾ മാറി
# വില്ലേജ് ഓഫീസിന് എതിർവശത്തുള്ള, തളിപ്പറമ്പ്-പഴയങ്ങാടി-അഴീക്കൽ ഭാഗത്തേക്ക് പോകുന്ന ബസുകളുടെ സ്റ്റോപ്പ് ഹൈവേയിലെ ടെമ്പോ സ്റ്റാൻഡിന്റെ ഭാഗത്തേക്ക് മാറ്റി.
#പുതിയതെരുവിൽ നിന്നും മയ്യിൽ ഭാഗത്തേക്ക് നിലവിൽ ഇറക്കത്തിലുള്ള ബസ് സ്റ്റോപ്പ് 50 മീറ്റർ താഴെ ഡെയ്ലി ഫ്രഷ് സൂപ്പർമാർക്കറ്റ് മുന്നിലേക്ക് മാറ്റി.
ആദ്യദിനത്തിൽ മുറുമുറുപ്പും
#ഓട്ടോകൾക്ക് കൂടുതൽ ദൂരം ഓടേണ്ടി വരുന്നു
ബസ് സ്റ്റോപ്പുകൾ മാറിയത്
ലക്ഷ്യമിട്ടത് പോലെ മണിക്കൂറുകൾ നീണ്ട ബ്ലോക്ക് മാറിയിട്ടുണ്ട്.സാധാരണ പുതിയതെരു ടൗണിൽ 15 മുതൽ 20 മിനിറ്റ് വരെ വാഹനങ്ങൾ കിടക്കാറുണ്ട്.ഇന്നലെ ഇതുണ്ടായില്ല.ഇത് ആദ്യത്തെ വിജയമായി കണക്കാക്കാം.സ്റ്റോപ്പ് മാറ്റിയതുമായി ബന്ധപ്പെട്ട് ചില ബുദ്ധിമുട്ടുകളുണ്ട്.പരീക്ഷണാടിസ്ഥാനത്തിലാണ് അത് നടപ്പിലാക്കുന്നത്.നാല് ദിവസങ്ങൾക്ക് ശേഷം ജനങ്ങൾക്ക് വരുന്ന ബുദ്ധിമുട്ടുകൾ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും.
കെ.വി.സുമഷ് എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |