SignIn
Kerala Kaumudi Online
Friday, 23 October 2026 10.35 AM IST

സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

cpm
സി.പി.എം കണ്ണൂർ ജില്ല സമ്മേളനത്തിന് തളിപ്പറമ്പിലെ പ്രതിനിധി സമ്മേളന നഗരിയിൽ മുതിർന്ന നേതാവ് കെ.പി. സഹദേവൻ പതാക ഉയർത്തുന്നു

തളിപ്പറമ്പ്: സി.പി.എം 24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള കണ്ണൂർ ജില്ലാ സമ്മേളനത്തിന് തളിപ്പറമ്പിൽ തുടക്കമായി. പ്രതിനിധി സമ്മേളനം തളിപ്പറമ്പ് കെ.കെ.എൻ പരിയാരം സ്മാരക ഹാളിൽ (കോടിയേരി ബാലകൃഷ്ണൻ നഗർ) പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗം കെ.പി സഹദേവൻ പതാകയുയർത്തിയതോടെയാണ് മൂന്നു ദിവസം നീളുന്ന സമ്മേളനത്തിന് തുടക്കമായത്. എൻ. ചന്ദ്രൻ താത്കാലിക അദ്ധ്യക്ഷനായി.

സ്വാഗത സംഘം ചെയർമാൻ ടി.കെ ഗോവിന്ദൻ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി ജയരാജൻ, എ.കെ ബാലൻ, എളമരം കരീം, പി.കെ ശ്രീമതി, കെ.കെ ശൈലജ, സി.എസ് സുജാത, പി. സതീദേവി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ആനാവൂർ നാഗപ്പൻ, എം. സ്വരാജ്, കെ.കെ ജയചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. ജയരാജൻ, കെ.കെ രാഗേഷ്, പി. ശശി, ടി.വി രാജേഷ്, വി.ശിവദാസൻ, വത്സൻ പനോളി, കാസർകോട് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ എന്നിവർ വേദിയിൽ സാന്നിഹിതരായി.

കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നേതൃത്വത്തിൽ ജില്ലയിലെ 18 ഏരിയകളിൽ നിന്ന് തിരഞ്ഞെടുത്ത 496 പ്രതിനിധികളും ജില്ലാ കമ്മിറ്റി അംഗങ്ങളും ക്ഷണിക്കപ്പെട്ടവരും കേന്ദ്ര, സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 566 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ടി.ഐ. മധുസൂദനൻ രക്തസാക്ഷി പ്രമേയവും പി.വി. ഗോപിനാഥ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. എൻ. ചന്ദ്രൻ, പി. ഹരീന്ദ്രൻ, കെ. അനുശ്രീ, മുഹമ്മദ് അഫ്സൽ, കെ.ഡി.അഗസ്റ്റിൻ എന്നിവരായിരുന്നു പ്രസീഡീയം. പതാക ഉയർത്തലിനുശേഷം മുരുകൻ കാട്ടാക്കട രചിച്ച കവിതയുടെ നൃത്ത ശിൽപ്പം തളിപ്പറമ്പിലെ കലാകാരൻമാർ അവതരിപ്പിച്ചു.
പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ഗ്രൂപ്പ് ചർച്ച നടന്നു. നാളെ വൈകിട്ട് തളിപ്പറമ്പ് നഗരം കേന്ദ്രീകരിച്ച് നടക്കുന്ന റെഡ് വോളണ്ടിയർ മാർച്ച് പൊതുസമ്മേളന നഗരിയിൽ സമാപിക്കും. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL