
തൃക്കരിപ്പൂർ: പതിനേഴു വർഷത്തിന് ശേഷം കൊയോങ്കര കൂവാരത്ത് തറവാട് ശ്രി അയ്യംവളപ്പ് ഭഗവതി ക്ഷേത്രത്തിൽ ഏപ്രിൽ 17 മുതൽ 21 വരെയായി നടക്കുന്ന കളിയാട്ടത്തിന്റെ കലവറയിലേക്കാവശ്യമായ വിഭവസമാഹരണത്തിന് മുന്നോടിയായി പച്ചക്കറി കൃഷിക്ക് തുടക്കമായി. . ക്ഷേത്രം വനിതകമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനം തറവാട് കാരണവന്മാരായ കുഞ്ഞമ്പുനായർ, ഗോവിന്ദൻ നായർ , സംഘാടക സമിതി ചെയർമാൻ പി.ശശിധരൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. വനിതകമ്മിറ്റി ഭാരവാഹികളായ പി.ബേബി, കെ.രമ തുടങ്ങിയവർ നേതൃത്യം നൽകി. സംഘാടകസമിതി ജനറൽ കൺവീനർ കെ.ശശി, ഭാരവാഹികളായ കെ.പത്മനാഭൻ, കെ.രാജൻ, പി. ശ്രീധരൻ, എം.പി രാജേഷ്, പി.രാഘവൻ നായർ ' തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |