
പയ്യന്നൂർ: കുന്നരു പ്രമാഞ്ചേരി ഭഗവതിക്കാവ് കളിയാട്ടവും ഒറ്റക്കോല ഉത്സവവും 8 മുതൽ 12 -വരെ നടക്കും. എട്ടിന് വൈകീട്ട് നാലിന് കലവറ നിറക്കൽ ഘോഷയാത്ര, ആറിന് കളിയാട്ടം തിടങ്ങൽ, ഏഴിന് നൃത്ത സന്ധ്യ. ഒൻപതിന് രാത്രി ഏഴിന് നാടൻ പാട്ട് മേള, രാത്രി ഒൻപതര മുതൽ തോറ്റങ്ങൾ, രാത്രി പതിനൊന്നരക്ക് വീരൻ തെയ്യം. പത്തിന് രാവിലെ എട്ടിന് വിഷ്ണു മൂർത്തി, തുടർന്ന് പ്രമാഞ്ചേരി ഭഗവതി.ഉച്ചയ്ക്ക് മൂന്നിന് മേലേരിക്ക് തീ പകരൽ, രാത്രി പത്തരക്ക് വീരൻ തെയ്യം.പതിനൊന്നിന് പുലർച്ചെ ഒറ്റക്കോലത്തിന്റെ അഗ്നി പ്രവേശം.പന്ത്രണ്ടിന് രാവിലെ ഒൻപതിന് പ്രമാഞ്ചേരി ഭഗവതിയുടെ പുറപ്പാട്, ഉച്ചയ്ക്ക് 12 ന് അന്ന പ്രസാദം, വൈകീട്ട് നാലിന് ആറാടിക്കൽ.പത്ര സമ്മേളനത്തിൽ ക്ഷേത്രം തന്ത്രി ശംഭു നമ്പൂതിരി, അഖിലേഷ് കുമാർ കാട്ടൂർ, ഡോ.ടി.സി.ഈശ്വരൻ നമ്പൂതിരി, വി.വി.രവീന്ദ്രൻ, എൻ.വി.ഭാസ്ക്കരൻ, എം.രാജൻ, എം.ശിവജി സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |