
കാഞ്ഞങ്ങാട് : മടിക്കൈയിലെ വിവിധ പ്രദേശങ്ങളിലെ പുലിഭീഷണിക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് നൈറ്റ് മാർച്ച് നടത്തി. ജനങ്ങൾ ഭീതിയിലായിട്ടും ബന്ധപ്പെട്ടവർ കൂട് സ്ഥാപിക്കാതെ ഒഴിഞ്ഞ് മാറുന്നത് അംഗീകരിക്കാനാവില്ലെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി എം.ശ്രീജിത്ത് മാർച്ച് ഉദ്ഘാടനം ചെയ്തു. മേഖലാസെക്രട്ടറി കെ.രാകേഷ് അദ്ധ്യക്ഷത വഹിച്ചു. സി പി.ഐ മണ്ഡലം സെക്രട്ടറി എൻ.ബാലകൃഷ്ണൻ, എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് പ്രകാശൻ പള്ളിക്കാപ്പിൽ, മണ്ഡലം സെക്രട്ടറി ജി.വിഷ്ണു. , സി പി.ഐ അമ്പലത്തുകര ലോക്കൽ സെക്രട്ടറി സി രഞ്ജിത്ത് എന്നിവർ സംസാരിച്ചു.മേഖല പ്രസിഡന്റ് രഞ്ജിത്ത് എരിക്കുളം സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |