SignIn
Kerala Kaumudi Online
Thursday, 22 October 2026 7.57 PM IST

കേരളബാങ്ക് 2.69 കോടി വായ്പ നൽകി

kerala-bank

തളിപ്പറമ്പ്:സ്റ്റാർട്ടപ്പ് വില്ലേജ് എന്റപ്രേണർഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ കേരളബാങ്കിന്റെ വിവിധ ബ്രാഞ്ചുകൾ മുഖേന 2.69 കോടി രൂപ വായ്പ വിതരണം ചെയ്‍തു. വായ്പാവിതരണ ഉദ്ഘാടനം. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി എം.കൃഷ്ണൻ നിർവഹിച്ചു. കേരളബാങ്ക് പ്രസിഡന്റ്‌ ഗോപികോട്ടമുറിക്കൽ അദ്ധ്യക്ഷത വഹിച്ചു. സംരംഭകർക്കുള്ള വായ്പപദ്ധതിയിൽ ആകെയുള്ള 4.38 കോടിയിൽ 2.69 കോടി രൂപയും വിതരണം ചെയ്തത് കേരള ബാങ്ക് മുഖാന്തിരമാണ്. ചടങ്ങിൽ മൈക്രോ എന്റർപ്രൈസ്സ് കൺസൾട്ടന്റുകളെ ബാങ്ക് ഡയറക്ടർ കെ.ജി.വത്സലാകുമാരി ആദരിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റുമാരായ സി.ഷീബ ( പരിയാരം),​കെ.വി.ശ്രീമതി (പട്ടുവം ),കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ കെ.ജയൻ. , ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർമാരായ കെ.എം.റീന, പി.ഷിംലി. എന്നിവർ പങ്കെടുത്തു.ജനറൽമാനേജർ നവനീത്കുമാർ സ്വാഗതം പറഞ്ഞു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL