
കാഞ്ഞങ്ങാട്: മൂന്ന് ദിവസങ്ങളിലായി നടന്നുവരുന്ന സി.പി.എം കാസർകോട് ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. ഇന്ന് രാവിലെ മുതൽ ജില്ലാകമ്മിറ്റി അംഗങ്ങളെയും പുതിയ സെക്രട്ടറിയേയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും.
സമാപനം കുറിച്ച് നോർത്ത് കോട്ടച്ചേരിയിൽ പ്രത്യേകം സജ്ജമാക്കിയ സീതാറാം യെച്യൂരി, കൊടിയേരി ബാലകൃഷ്ണൻ നഗറിൽ പൊതുസമ്മേളനം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.
പൊതുസമ്മേളനത്തിന് മുന്നോടിയായി വൈകിട്ട് നാലിന് അലാമിപ്പള്ളി ബസ് സ്റ്റാൻഡിൽ നിന്നും റെഡ് വളണ്ടിയർ മാർച്ച് ആരംഭിക്കും. പന്ത്രണ്ടായിരം വളണ്ടിയർമാരാണ് മാർച്ചിൽ അണിനിരക്കുന്നത്. പ്രവർത്തകരും അനുഭാവികളുമടങ്ങുന്ന ചെറുസംഘങ്ങൾ ജാഥകളായി പൊതുസമ്മേളന നഗരിയിൽ എത്തും. അരലക്ഷം പേർ പൊതുസമ്മേളന നഗരിയിലെത്തുമെന്ന് ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |