
മട്ടന്നൂർ: മരുതായി കൂട്ടായ്മയുടെ നേതൃത്വത്തിൽ അഖില കേരള വടംവലി മത്സരം ഒൻപതിന് വൈകീട്ട് നാലിന് മരുതായി വയലിൽ നടക്കും. ടൂർണമെന്റിൽ 30 പുരുഷ ടീമുകളും എട്ടു വനിതാ ടീമുകളും മത്സരിക്കും. ട്രോഫികൾക്ക് പുറമെ ഒന്നാംസമ്മാനമായി 25,000 രൂപയും രണ്ടാംസമ്മാനമായി 15,000 രൂപയും നൽകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി ഉദ്ഘാടനം ചെയ്യും. മത്സരത്തിന് മുന്നോടിയായി വിളംബര ജാഥ ശനിയാഴ്ച വൈകീട്ട് അഞ്ചിന് നാലാങ്കേരി ജംഗ്ഷനിൽ നിന്ന് തുടങ്ങി മരുതായിയിൽ സമാപിക്കും. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ സി.വി. ശശീന്ദ്രൻ, കൺവീനർ എം.വി. സുരേഷ്, ട്രഷറർ ഒ.കെ. പ്രസാദ്, കൗൺസിലർ സി. അജിത്ത് കുമാർ, കെ.വി. ശ്രീജേഷ്, എ.ഇ. സജു, എ. പ്രകാശൻ, എം. വിനോദ്, പി. രജിത്ത്, കെ. സതീശൻ, കെ.പി. മനോജ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |