SignIn
Kerala Kaumudi Online
Thursday, 22 October 2026 5.49 PM IST

നെഹ്റു കോളേജിൽ ബിരുദദാന ചടങ്ങ് 

nehru-college

കാഞ്ഞങ്ങാട്: നെഹ്രു ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കുള്ള ബിരുദദാന ചടങ്ങ് നടന്നു. കോളേജ് മാനേജർ കെ. രാമനാഥൻ ആമുഖഭാഷണം നടത്തി. സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് ഡയറക്ടർ പ്രൊഫസർ സി. വീരമണി മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് 2022-24 ബാച്ചിലെ അഞ്ച് പിജി കോഴ്സുകളിൽ നിന്നായി യോഗ്യത ലഭിച്ച നൂറോളം വിദ്യാർത്ഥികൾ കോളേജ് പ്രിൻസിപ്പാൾ ഡോ. കെ.വി മുരളിയിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. നെഹ്രു മെമ്മോറിയൽ എഡ്യൂക്കേഷൻ സൊസൈറ്റി ഗവേർണിംഗ് ബോഡി അംഗം ഡോ. എം. രത്നാകരൻ നമ്പ്യാർ, കോളേജ് സൂപ്രണ്ട് പി.കെ ബാലഗോപാലൻ, കോളേജ് യൂണിയൻ ചെയർമാൻ വി. ആദിത്യൻ സന്നിഹിതരായി. കോൺവൊക്കേഷൻ കമ്മിറ്റി കോർഡിനേറ്റർ ഡോ. വി. വിജയകുമാർ സ്വാഗതവും ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ. ടി ദിനേശ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL