
തളിപ്പറമ്പ്: ജൂനിയർ ചേംബർ ഇന്ത്യ ഇന്റർനാഷണൽ തളിപ്പറമ്പ് ലോക്കൽ ഓർഗനൈസേഷൻ ഇൻസ്റ്റലേഷൻ ചലച്ചിത്ര നടൻ സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. സൗദയുടെ അദ്ധ്യക്ഷതയിൽ 2025ലെ പ്രസിഡന്റായി ഡോ. ആർ. അശ്വിൻ സത്യപ്രതിജ്ഞ ചെയ്തു. ഖത്തറിലെ ഫിലിപ്പിനോ സമൂഹത്തെ ശാക്തീകരിച്ചതിന് എഫ്.ഡി.സി ഖത്തറിന് എക്‌സലൻസ് അവാർഡ് നൽകി. ജെ.സി.ഐ തളിപ്പറമ്പ് സ്റ്റീൽ മാർട്ടിന് നൽകുന്ന എക്സലൻസ് അവാർഡ് മാനേജിംഗ് ഡയറക്ടർ ഷഹ്സാദ് അലി ഏറ്റുവാങ്ങി. സോൺ 19 പ്രസിഡന്റ് ജെസിൽ ജയൻ, ജെ.എ.സി മുൻ ദേശീയ ചെയർമാൻ പ്രമോദ് കുമാർ, സോൺ വൈസ് പ്രസിഡന്റ് രഞ്ജിത്ത്, തളിപ്പറമ്പ് മുൻ പ്രസിഡന്റ് പി. പ്രഭാകരൻ, സുഹൈൽ അഹമ്മദ്, ഷഹ്‌സാദ് അലി, രാഹുൽ രാജ് മൊട്ടമ്മൽ സംസാരിച്ചു. എ. അബ്ദുൾ കരീം സ്വാഗതവും വിശാഖ് മുരളി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |