SignIn
Kerala Kaumudi Online
Thursday, 22 October 2026 5.58 PM IST

അങ്കണവാടി കുട്ടികൾക്ക് ബിരിയാണിയുമായി എസ്.പി.സി കാഡറ്റുകൾ

cpm

പയ്യന്നൂർ: ഷേണായി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, കണ്ടങ്കാളി അങ്കണവാടിയിലെ കുട്ടികൾക്ക് ബിരിയാണി വിളമ്പി മാതൃകയായി. അങ്കണവാടിയിൽ 'ബിർണാണീം പൊരിച്ച കോയീം' വേണമെന്ന് കൊല്ലം ഓച്ചിറ ദേവികുളങ്ങര പഞ്ചായത്ത് ഒന്നാം നമ്പർ അങ്കണവാടിയിലെ വിദ്യാർത്ഥി ശങ്കു ആവശ്യപ്പെട്ടതും അത് പരിഗണിക്കുമെന്ന് മന്ത്രി വീണാ ജോർജ് മറുപടി നൽകിയതും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായപ്പോഴാണ്, ഈ ആവശ്യം നടപ്പിലാക്കാനായി കണ്ടങ്കാളി ഷേണായി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എസ്.പി.സി യൂണിറ്റ് സമീപത്തെ അങ്കണവാടിയിൽ ബിരിയാണി വിളമ്പിയത്. ദേശീയ സംസ്ഥാന തലത്തിൽ നിരവധി മാതൃക പദ്ധതികൾ ഏറ്റെടുത്ത് നടത്തിയ എസ്.പി.സി യൂണിറ്റാണ് കണ്ടങ്കാളി സ്‌കൂളിലേത്. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് സി.വി. രാജു സി.പി.ഒയും പ്രസീജ നായർ എ.സി.പി.ഒ യുമാണ്. നഗരസഭ മുൻ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ, കെ.കെ. രഘുനാഥൻ, അങ്കണവാടി ടീച്ചർ പി.ശ്യാമള, ഹെൽപ്പർ വി. ശാരദ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL