
ന്യൂ മാഹി: പെരിങ്ങാടി കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്ര തിറ മഹോത്സവം 9 മുതൽ 13 വരെ ആഘോക്ഷിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 9ന് ഉച്ചക്ക് 12 മണിക്ക് ഉച്ചപൂജക്ക് ശേഷം ക്ഷേത്രം പ്രസിഡന്റ് ടി.പി. ബാലൻ കൊടിയേറ്റും. വൈകുന്നേരം കലവറ നിറക്കൽ ഘോഷയാത്ര. ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാലാ ഗ്രന്ഥാലയത്തിന്റെ പതിനൊന്നാം വാർഷിക ആഘോഷം സംസ്കാരിക സായാഹ്നം എഴുത്തുകാരൻ വി.ആർ സുധീഷ് ഉദ്ഘാടനം നിർവ്വഹിക്കും. ഗാനമേള. 10ന് വൈകിട്ട് മംഗല്യ പൂജ, എന്റെർടൈൻമെന്റ് ഷോ. 11ന് വൈകിട്ട് പഞ്ചാരിമേളം, നാടകം. 12ന് വൈകിട്ട് 5: 45 വെള്ളാട്ടം ആരംഭം, താലപ്പൊലി വരവ്. 13ന് അതിരാവിലെ മുതൽ ഗുളികൻ, ഘണ്ഠകർണ്ണൻ, കുട്ടിച്ചാത്തൻ, നാഗ ഭാഗവതി, ഭഗവതി തെയ്യങ്ങൾ. വാർത്താസമ്മേളനത്തിൽ ക്ഷേത്രം ഭാരവാഹികളായ ടി.വി. ബാലൻ, പി.കെ സതീഷ് കുമാർ, പി.വി. അനിൽ കുമാർ, കണ്ടോത്ത് രാജീവൻ, സി.വി രാജൻ പെരിങ്ങാടി, മേച്ചോളി മുകുന്ദൻ, സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |