SignIn
Kerala Kaumudi Online
Thursday, 22 October 2026 5.04 PM IST

കേന്ദ്രം ഭരിക്കുന്നത് ആപത്തിൽ പെടുന്നവരെ കൈയൊഴിയുന്ന സർക്കാർ :എ വിജയരാഘവൻ

march

കാഞ്ഞങ്ങാട് :ഇന്ത്യയിലെ ജനങ്ങൾ ആപത്തിൽപെടുമ്പോൾ കയ്യൊഴിയുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് സി.പി .എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ.സി പി എം കാസർകോട് ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് നോർത്ത് കോട്ടച്ചേരിയിൽ പ്രത്യേകം സജ്ജമാക്കിയ സീതാറാം യെച്ചുരി, കോടിയേരി ബാലകൃഷ്ണൻ നഗറിൽ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി ജെ പി നയിക്കുന്ന എൻ ഡി എ സർക്കാർ രാജ്യത്തെ ജനങ്ങളെ അവഗണിക്കുകയും ക്രൂരമായി പെരുമാറുകയും ചെയ്യുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അമേരിക്കൻ പ്രസിഡന്റ്‌ റൊണാൾഡ് ട്രംപ് അവിടത്തെ ഇന്ത്യക്കാർക്കെതിരെ നടത്തുന്ന നീക്കങ്ങളോട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന നിസംഗത. അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ച് അമേരിക്കയിലെ ഇന്ത്യക്കാരെ ട്രംപ് കയ്യും കാലും ചങ്ങലക്കിട്ട് നട തള്ളുമ്പോൾ അതിനെതിരെ ചെറു വിരൽ പോലും അനക്കാത്ത മോദി രാജ്യത്തെ ശതകോടീശ്വരൻമാരുടെയും പ്രമാണിമാരുടെയും താൽപ്പര്യങ്ങളാണ് സംരക്ഷിക്കുന്നത്. രാജ്യത്തെ കർഷകരെയും അടിസ്ഥാന ജനവിഭാഗങ്ങളെയും ന്യൂന പക്ഷങ്ങളെയും ദ്രോഹിക്കുന്ന നയം കേന്ദ്രം പിന്തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

പൊതുസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി എം.രാജഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജൻ,പി. കരുണാകരൻ, മുൻ ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ, സംസ്ഥാന കമ്മിറ്റിയംഗം കെ.പി.സതീഷ് ചന്ദ്രൻ, അഡ്വ.സി.കെ.ശ്രീധരൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ, വി.വി.രമേശൻ, കെ.ആർ.ജയാനന്ദ, വി. കെ.രാജൻ, എം.സുമതി, പി.ജനാർദ്ദനൻ, കെ.വി.കുഞ്ഞിരാമൻ, സി.പ്രഭാകരൻ, ജില്ലാ കമ്മിറ്റി അംഗങ്ങൾ, ഏരിയാ കമ്മിറ്റി അംഗങ്ങൾ എന്നിവരും സംബന്ധിച്ചു. ഏരിയാ സെക്രട്ടറി അഡ്വ.കെ.രാജ്‌മോഹൻ സ്വാഗതം പറഞ്ഞു. പൊതു സമ്മേളനത്തിന്റെ ഭാഗമായി ഊരാളി കലാ സംഘത്തിന്റെ കലാപരിപാടിയും അന്തരിച്ച വി.പി.പ്രശാന്ത് കുമാർ ചിട്ടപ്പെടുത്തിയ നൃത്തശിൽപ്പവും അരങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, PB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL