SignIn
Kerala Kaumudi Online
Thursday, 22 October 2026 5.02 PM IST

കാഞ്ഞങ്ങാട് ചെങ്കടലായി; കരുത്തുകാട്ടി റെഡ് വളണ്ടിയർ മാർച്ച്

cpm

കാഞ്ഞങ്ങാട് : മൂന്നു ദിവസം നീണ്ട സി പി.എം ജില്ലാ സമ്മേളനത്തിനു സമാപനം കുറിച്ചു ഇന്നലെ വൈകിട്ട് നഗരത്തിൽ നടന്ന റെഡ് വളണ്ടിയർ മാർച്ച് കാഞ്ഞങ്ങാടിനെ ചെങ്കടലാക്കി. വൈകിട്ട് നാലിനാണ് അലാമിപ്പള്ളിയിൽ പതിനായിരത്തോളം ചുവപ്പുസേനക്കാർ കേന്ദ്രീകരിച്ചത്. ഗാന്ധി മണ്ഡപത്തിന് മുന്നിൽ നേതാക്കളും സമ്മേളന പ്രതിനിധികളും ചുവപ്പ് സേനയുടെ മുന്നിലായി അണിചേർന്നു.

12 ഏരിയകളിൽ നിന്നുള്ള ചുവപ്പുസേനക്കള അകമ്പടി തീർത്ത് 12 ബാൻഡ് വാദ്യസംഘവും നോർത്ത് കോട്ടച്ചേരിയിലേക്ക് നീങ്ങി. ഗതാഗത തടസ്സം ഒഴിവാക്കി റോഡിന്റെ കിഴക്കുവശത്തിലൂടെ സഞ്ചരിച്ച ചുവപ്പുസേനയെ കാണാൻ പാതവക്കിൽ പതിനായിരങ്ങൾ കാത്തിരുന്നു. മാർച്ചിന്റെ മുമ്പിൽ ജില്ലാ നേതാക്കളായ പി.ജനാർദ്ദനൻ, സി എച്ച്.കുഞ്ഞമ്പു എം.എൽ.എ എം.സുമതി, എം.വി.ബാലകൃഷ്ണൻ, സെക്രട്ടറി എം. രാജഗോപാലൻ എം.എൽ.എ, ടി.കെ.രാജൻ, കെ.പി.സതീഷ് ചന്ദ്രൻ, വി.വി.രമേശൻ, സാബു അബ്രഹാം എന്നിവരായിരുന്നു പ്രകടനത്തിന്റെ മുൻനിരയിൽ.കാഞ്ഞങ്ങാട് ഏരിയയിലെ പ്രവർത്തകർ ജാഥയായും മറ്റിടങ്ങളിൽ നിന്ന് പതിനായിരങ്ങൾ വാഹനങ്ങളിലും സമ്മേളന നഗരിയിലെത്തി.ചുവപ്പു വളണ്ടിയർ മാർച്ച് ക്യാപ്റ്റൻ സജേഷ് ചീമേനിയും വൈസ് ക്യാപ്റ്റൻ ഋഷിത പവിത്രനും നയിച്ചു. രണ്ട് മണിക്കൂറിലധികം എടുത്ത വളണ്ടിയർ മാർച്ച് ആറര മണിക്ക് പൊതുസമ്മേളന വേദിക്ക് മുന്നിൽ എത്തിയതോടെ പൊളിറ്റ് ബ്യൂറോം അംഗം എ വിജയരാഘവനും ജില്ലാ സെക്രട്ടറി എം.രാജഗോപാലനും ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.

സമീപകാലത്തൊന്നും കാഞ്ഞങ്ങാട് കണ്ടിട്ടില്ലാത്ത ജനസഞ്ചയമാണ് സമ്മേളനസമാപനത്തിന്റെ ഭാഗമായുള്ള പ്രകടനത്തോടനുബന്ധിച്ച് അണിനിരന്നത്. പൊതുസമ്മേളന വേദിയിൽ ഉച്ചക്ക് തന്നെ ഊരാളി ബാൻഡ് സംഘത്തിന്റെ ഗാനമേള പ്രവർത്തകരെ ആവേശത്തിലാഴ്ത്തി. സംഘത്തിനൊപ്പം വന്ന ചിലിയൻ കലാകാരി ഇൻഡിസ് ഫോറസ്, സൽവദോർ അലന്ദേയുടെ 'ചരിത്രം നമ്മളാണ്, ചരിത്രം സൃഷ്ടിച്ചതും നമ്മളാണ്' എന്ന അവസാന സന്ദേശം സമ്മേളന സ്ഥലത്ത് വായിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL