പാനൂർ: വിമുക്തഭടൻമാരുടെ സംഘടനയായ കോർ ഓഫ് സിഗ്നൽസിന്റെ നൂറ്റി പതിനഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി വിമുക്തഭടൻ റിട്ട. ഹവിൽദാർ സി.പി. അംബുജൻ നമ്പ്യാരെ ആദരിച്ചു. ചമ്പാട് അരയാക്കൂലിലെ വാഴയിൽ വസതിയിലെത്തിയാണ് തലശേരി സിഗ്നൽസ് ഭാരവാഹികൾ ആദരിച്ചത്. കോർ ഓഫ് സിഗ്നൽസിന്റെ ഡി.ആർ ഡിസ്‌പ്ലെ എന്നറിയപ്പെടുന്ന മോട്ടോർ സൈക്കിൾ പ്രകടനം കാഴ്ചവെക്കുന്ന ഡേർഡെവിൽസ് ടീമംഗമായിരുന്നു. 1991ൽ ഹവിൽദാർ എ.സി.പി നമ്പ്യാർ അംഗമായിരുന്ന കോർ ഓഫ് സിഗ്നൽസ് ലോക റെക്കോർഡ് നേടിയിരുന്നു. 66-ാംവയസിലും ബോഡി ബിൽഡിംഗ് ചാമ്പ്യനായി. രക്ഷാധികാരി പി.കെ ദേവരാജൻ പൊന്നാടയണിയിച്ചു. പ്രസിഡന്റ് കെ.എസ് ജയപ്രകാശ് ഉപഹാരം നൽകി. കെ.എസ്.ഇ.എസ്. ലീഗ് പാനൂർ യൂണിറ്റ് പ്രസിഡന്റ് പി.പി ജയപ്രകാശ്, സെക്രട്ടറി എം.ഇ മുകുന്ദൻ, എ.കെ രാമകൃഷ്ണൻ, എം. ശശീന്ദ്രൻ, വി.എം ദിനേശൻ എന്നിവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |