പഴയങ്ങാടി: കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി മണ്ഡലത്തിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്കായി സൈലവുമായി സഹകരിച്ച് നടത്തിയ കരിയർ ഗൈഡൻസ് ക്ലാസും മോട്ടിവേഷൻ സെഷനും എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി.പി ഷിജു സംസാരിച്ചു. പ്രശസ്‌ത മോട്ടിവേഷൻ സ്പീക്കർ അഭിഷാദ് ഗുരുവായൂർ, ഡോ. അനന്ദു എസ്. കുമാർ, ഷാജൽ ബാലുശേരി, മിഥുൻ മിത്വ, സി.കെ സുധീഷ്, റുഫൈദ് എന്നിവർ കരിയർ ഗൈഡൻസ് മോട്ടിവേഷൻ ക്ലാസ് എടുത്തു. കല്യാശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ സമിതി അംഗം ടി.വി ഗണേശൻ മാസ്റ്റർ സ്വാഗതവും പ്രിൻസിപ്പാൾ ഫോറം കൺവീനർ ഡോ. എൻ. രാജേഷ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |