പയ്യാവൂർ: പൈസക്കരി സെന്റ്മേരീസ് യു.പി സ്കൂളിന്റെ എഴുപത്തിമൂന്നാമത് വാർഷികാഘോഷവും പ്രതിഭകളെ ആദരിക്കലും പയ്യാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാജു സേവ്യർ ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ ഗിരീഷ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. തലശേരി അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ മുഖ്യ പ്രഭാഷണവും സ്കൂൾ മാനേജർ ഫാ. നോബിൾ ഓണംകുളം അനുഗ്രഹ പ്രഭാഷണവും നടത്തി. പഞ്ചായത്തംഗം ആനീസ് നെട്ടനാനിക്കൽ, ദേവമാതാ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ സി.എ ജോസഫ്, പി.ടി.എ പ്രസിഡന്റ് ജിജി ഐപ്പൻപറമ്പിൽ, മദർ പി.ടി.എ പ്രസിഡന്റ് ബിബി നെരിയാറയിൽ, സ്കൂൾ ലീഡർ അനാമിക ധനീഷ്, സ്കൂൾ ഹെഡ്മാസ്റ്റർ സോജൻ ജോർജ്, സ്റ്റാഫ് സെക്രട്ടറി സിനി അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. എസ്.ആർ.ജി കൺവീനർ ഷിൻസി ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |