കൊട്ടിയൂർ: തലക്കാണി ഗവൺമെന്റ് യു.പി സ്കൂൾ 68-ാംവാർഷികാഘോഷവും വിരമിക്കുന്ന പ്രധാനാദ്ധ്യാപകൻ എം.ടി സുരേഷ് കുമാറിനുള്ള യാത്രയയപ്പ് സമ്മേളനവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ.രത്നകുമാരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം അദ്ധ്യക്ഷനായി. ദേശീയ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ വിജയിയായ ആൽഫ്രഡ് ജോ ജോൺസിനെ ജില്ലാ പഞ്ചായത്ത് മെമ്പർ ജൂബിലി ചാക്കോയും സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ പങ്കെടുത്ത അലൻ ജോസഫ് അനീഷിനെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻതുരുത്തിയിലും സംസ്ഥാന അണ്ടർ 9 ചെസ് വിജയി നിഹാര മരിയ ജോൺസിനെ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എൻ സുനീന്ദ്രനും ആദരിച്ചു. എം.പി.സിറാജുദ്ദീൻ, ജിം നമ്പുടാകം, ജിജോ അറക്കൽ, സുമിത പ്രജിത്ത്, ആൽഫ്രഡ് ജോ ജോൺസ്, കെ.സി.ഷിന്റോ, കെ.വിപിൻ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |