
പയ്യന്നൂർ : യുണൈറ്റഡ് തയ്‌ക്വാൻഡോ അസോസിയേഷൻ ഓഫ് കേരളയും പയ്യന്നൂർ മിഡ് ടൗൺ റോട്ടറിയും ചേർന്ന് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ഇന്റർനാഷണൽ തയ്‌ക്വാൻഡോ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ കണ്ണൂർ ജില്ല ജേതാക്കളായി. മലപ്പുറം രണ്ടാം സ്ഥാനം നേടി. ഇതോടൊപ്പം നടന്ന സ്‌കൂൾ തയ്‌ക്വാൻഡോ സംസ്ഥാനതല ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ദേവഗിരി സി എം.ഐ പബ്ലിക് സ്‌കൂൾ ഒന്നും മലപ്പുറം സ്പ്രിങ്സ് ഇന്റർനാഷണൽ സ്‌കൂൾ രണ്ടും സ്ഥാനങ്ങൾ നേടി.മാസ്‌റ്റേർസ് തയ്‌ക്വാൻഡോ അക്കാഡമി ചെയർമാൻ അഡ്വ.കെവിജയകുമാർ സമ്മാനവിതരണം നിർവഹിച്ചു. പൊലീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.വി.പ്രദീപൻ അദ്ധ്യക്ഷത വഹിച്ചു. കെ.വേണുഗോപാലൻ, വി.നന്ദകുമാർ, പി.എ. സന്തോഷ്, ഡി.സുനിൽ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |