
കാസർകോട്:: അദ്ധ്യാപകരെയും സർക്കാർ ജീവനക്കാരെയും വഞ്ചിച്ച എൽ.ഡി.എഫ് സർക്കാരിന്റെ നയങ്ങൾക്കെതിരെ കെ.പി. എസ.ടി.യു കാസർകോട് റവന്യൂ ജില്ലാ കമ്മിറ്റി താലൂക്ക് ഓഫീസ് മുന്നിൽ പ്രതിഷേധ മാർച്ചും പൊതുയോഗവും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാജീവൻ നമ്പ്യാർ ഉദ്‌ഘാടനം ചെയ്തു. റവന്യൂ ജില്ലാപ്രസിഡന്റ് കെ.വി.വാസുദേവൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. പ്രശാന്ത് കാനത്തൂർ, അലോഷ്യസ് ജോർജ്, യൂസഫ് കൊട്യാടി, അശോകൻ കോടോത്ത്, സ്വപ്ന ജോർജ്, പി. ജലജാക്ഷി, കെ.വി. ജനാർദ്ദനൻ, കെ. ഗോപാലകൃഷ്ണൻ, വിമൽ അടിയോടി, കെ.സന്ധ്യ, കെ.സുഗതൻ, രജനി കെ ജോസഫ്, ആർ.വി. പ്രേമാനന്ദൻ, എ.രാധാകൃഷ്ണൻ, എ. ജയദേവൻ, ബിനോ ജോസഫ്, പി.രതീശൻ, ഷൈമ പി, മീനാകുമാരി, സൽമാൻ ജാഷിം, ഷിനോ ജോർജ്,ഹരീഷ് പേറയിൽ, ഇസ്മായിൽ, തുടങ്ങിയവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി പി.ടി.ബെന്നി സ്വാഗതവും ട്രഷറർ ജോമി ടി. ജോസ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |