
പിലാത്തറ:ഡി.വൈ.എഫ്.ഐ കുളപ്പുറം യൂണിറ്റ് കൂത്തുപറമ്പ് രക്തസാക്ഷികളുടെ സ്മരണക്ക് സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് 13 മുതൽ 23 വരെ കുളപ്പുറം പയ്യരട്ടരാമൻ ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ രാത്രി എട്ടു മുതൽ 9.30 വരെയായി നടക്കും.13ന് വൈകീട്ട് ഏഴിന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്യും. എഫ്.സി പയ്യന്നൂർ ഗ്രീൻ സ്റ്റാർ കടാങ്കോടുമായി ആദ്യമത്സരത്തിൽ ഏറ്റുമുട്ടും. യുവശക്തി എടാട്ട്, അമൽ ഹോളിഡേസ്, എ.എഫ്.സി പുഞ്ചക്കാട്, മയ്യിൽ മേഴ്സി ഹോളിഡേസ്, മലബാർ ബസ് ക്ലബ്ബ്, മുസാഫിർ എഫ്.സി രാമന്തളി, റെഡ്ഫോഴ്സ് കൊയോങ്കര തുടങ്ങിയ ടീമുകൾ ടൂർണ്ണമെന്റിൽ മാറ്റുരക്കും. 23ന് ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷ് സമ്മാനദാനം നിർവഹിക്കും.വാർത്ത സമ്മേളനത്തിൽ വി.വി.ചന്ദ്രശേഖരൻ , ടി.വി.അനീഷ്,എം.വി.സൗമ്യ,ടി.ടി. രാകേഷ്,പി.വി.അമലേഷ്,എം.അഖിൽ, വി.വി.രതീഷ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |