
കാഞ്ഞങ്ങാട് : സ്വാമി നിത്യാനന്ദ പോളിടെക്നിക് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും ഹോസ്ദുർഗ് ജനമൈത്രി പൊലീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ബോധവൽകരണ ക്ലാസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളും, രണ്ടാം വർഷ വിദ്യാർത്ഥികളും ക്ലാസിൽ പങ്കെടുത്തു. കോളേജ് എൻ.എസ്.എസ് അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ സനൂപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ എം.ജയകൃഷ്ണൻ നായർ ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. ഹോസ്ദുർഗ് ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി ക്ലാസ് കൈകാര്യം ചെയ്തു. എൻ.എസ്.എസ് വോളന്റിയർ സെക്രട്ടറി എം.പി ആദിത്യൻ സ്വാഗതവും എൻ.എസ്.എസ് ലേഡി വോളന്റിയർ സെക്രട്ടറി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |