
തൃക്കരിപ്പൂർ : കൂലേരി ഗവ.സ്കൂളിൽ ഒരു കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച അഞ്ച് ക്ലാസ് റൂമുകളടങ്ങുന്ന കെട്ടിടത്തിന്റെ ഉദ്ഘാടനം 15ന് ഉച്ചക്ക് 12ന് മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിക്കും. സംഘാടകസമിതി രൂപീകരണ യോഗം തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.രാജൻ അദ്ധ്യക്ഷത വഹിച്ചു, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.മനു ,ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ ആയിറ്റി, ഗ്രാമപഞ്ചായത്ത് മെമ്പർ ഇ.ശശിധരൻ , വിദ്യാ കിരണം കോർഡിനേറ്റർ സുനിൽകുമാർ, ഹെഡ്മിസ്ട്രസ് പി.രാജശ്രീ, അബ്ദുൽ ജബ്ബാർ, രാജീവൻ, നിഷ ,സീനിയർ അസിസ്റ്റന്റ് ഹേമാവതി സംസാരിച്ചു. ഭാരവാഹികൾ : വി.കെ. ബാവ (ചെയർമാൻ), പി.ശ്രീമതി (കൺവീനർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |