SignIn
Kerala Kaumudi Online
Thursday, 22 October 2026 5.04 PM IST

വിശ്രമജീവിതത്തിൽ വ്യായാമം,​ വിനോദം; പച്ചക്കറിതോട്ടത്തിൽ പലതുണ്ട് കാര്യം

krishiyudam

പയ്യന്നൂർ: റിട്ടയർമെന്റ് ജീവിതത്തിൽ ആരോഗ്യം സംരക്ഷിക്കാൻ വ്യായാമത്തിനും വിനോദത്തിനും നീക്കിവെക്കുന്ന സമയം വിഷരഹിതമായ പച്ചക്കറി തോട്ടത്തിൽ അദ്ധ്വാനത്തിന് നീക്കിവെക്കാമെന്നുറച്ച ഒൻപത് പേർ. പയ്യന്നൂർ മഹാദേവ ഗ്രാമത്തിന് സമീപം റോഡരികിലെ ഫാമിൽ രാവിലെയും വൈകിട്ടുമായുള്ള ഇവരുടെ അദ്ധ്വാനം ഫലം കണ്ടപ്പോൾ നാട്ടുകാർക്കും അഭിമാനം. കൃഷി ഏറെക്കുറെ തുടച്ചുനീക്കപ്പെട്ട പ്രദേശത്ത് സ്വന്തം വീടുകളിലേക്ക് വേണ്ടുന്ന വിഷം തീണ്ടാത്ത പച്ചക്കറികൾ വിളയിച്ചെടുക്കാനാകുമെന്ന് പഠിപ്പിച്ചിരിക്കുകയാണ് ഈ കൂട്ടായ്മ.

മഹാദേവഗ്രാമത്തിലെ താമസക്കാരായ യോഗ, ഹിപ്‌നോസിസ് ട്രെയിനർ കെ.കെ.ശ്രീകുമാർ, കനറാ ബാങ്ക് സീനിയർ മാനേജർ പി. പ്രേമരാജ്, പി.എൻ.ബി. മിനി ഡിപ്പോസിറ്റ് കലക്ഷൻ കൃഷ്ണ കുമാർ , എസ്.ബി.ഐ റിട്ട. ചീഫ് മാനേജർ ഇ. തമ്പാൻ നായർ, സർവേ റിട്ട.ഡെപ്യൂട്ടി ഡയറക്ടർ എം. ബാലകൃഷ്ണൻ ,​റിട്ട.എസ്.ഐ ഇ.ബാബു, നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് റിട്ട. ചീഫ് മാനേജർ കെ. ജയറാം , മുൻ ആർമി ഉദ്യോഗസ്ഥനായ രാമകൃഷ്ണൻ, മെഡിക്കൽ റെപ്രസന്റേറ്റീവ് ബി.പി.നാരായണൻ എന്നിവരാണ് മണ്ണിനെ പൊന്നാക്കിയ ഈ കൂട്ടായ്മയിലെ അംഗങ്ങൾ.

ഔദ്യോഗിക ജോലി വിട്ടാൽ ബാക്കി കാലം ഉറങ്ങിത്തീർക്കേണ്ടവരല്ല തങ്ങളെന്നാണ് ഇവർ പകരുന്ന സന്ദേശം. അതിന് ശേഷമാണ് ജീവിതം തുടങ്ങേണ്ടതെന്ന് ഈ സംഘം പറയുന്നു. ആഘോഷം പോലെയാണ് ഇവർക്ക് ഒരുമിച്ചുള്ള അദ്ധ്വാനം. രാവിലെ 6 മുതൽ 8 വരെയും വൈകുന്നേരം 4 മുതൽ 6 വരെയുമാണ് ഇവരുടെ കൃഷിപ്പണി.

ആഹാരം ,​ ആരോഗ്യം ,​ആനന്ദം....

നല്ല ആഹാരവും ആരോഗ്യവും ആനന്ദവുമാണ് ഈ കൂട്ടായ്മ വിശ്രമകാലത്തെ ജൈവകൃഷി വഴി ലക്ഷ്യമിടുന്നത്. നാലുപേർ ചേർന്ന് ആരംഭിച്ച കൂട്ടായ്മ ഇപ്പോൾ ഒൻപതംഗങ്ങളിൽ എത്തിനിൽക്കുന്നു. വെള്ളരി, പടവലം, പാവയ്ക്ക, കക്കിരി, ചീര, വെണ്ടയ്ക്ക, വഴുതന തുടങ്ങി മിക്ക പച്ചക്കറികളും ഇവരുടെ കൃഷിയിടത്തിലുണ്ട്. സ്വന്തം ആവശ്യങ്ങൾ കഴിഞ്ഞുള്ളവ വിപണിയിലും എത്തിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL