SignIn
Kerala Kaumudi Online
Thursday, 22 October 2026 5.08 PM IST

ആറളം ഫാമിൽ കുടിൽ കെട്ടി പ്രതിഷേധിച്ച് ആദിവാസിക്ഷേമസമിതി

aaralam

ഇരിട്ടി: പങ്കാളിത്ത കൃഷിയുടെ പേരുപറഞ്ഞ് ആറളം ഫാംഭൂമി സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പാട്ടത്തിന് നൽകുന്ന നടപടി അവസാനിപ്പിക്കുക പാട്ടത്തിന് നൽകിയ ഭൂമിയുടെ പാട്ട കരാർ റദ്ദ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ ഫാമിൽ പ്രക്ഷോഭ സമരപരിപാടിയുടെ ഭാഗമായി കുടിൽകെട്ടി സമരം പ്രഖ്യാപിച്ചു.

ബ്ലോക്ക് ഒന്നിൽ ഗോഡൗൺ പരിസരത്ത് നടന്ന സമരം സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉദ്ഘാടനം ചെയ്തു. എ.കെ.എസ് ഏരിയ സെക്രട്ടറി കെ.എ ജോസ് അദ്ധ്യക്ഷത വഹിച്ചു. ആദിവാസി ക്ഷേമസമിതി ജില്ലാ സെക്രട്ടറി കെ.മോഹനൻ സ്വാഗതം പറഞ്ഞു. സി.പി.എം നേതാക്കളായ സക്കീർ ഹുസൈൻ, കെ. ശ്രീധരൻ, കെ.ജി ദിലീപ്, ഇ.എസ് സത്യൻ , കെ.കെ ജനാർദ്ദനൻ , എ.ഡി ബിജു , പി.കെ രാമചന്ദ്രൻ , ആദിവാസി ക്ഷേമസമിതി നേതാക്കളായ പി.കെ സുരേഷ് ബാബു , എൻ.ശ്രീധരൻ , ടി.സി ലക്ഷ്മി , കുട്ടികൃഷ്ണൻ , മിനി ദിനേശൻ പ്രസംഗിച്ചു.

ഫാം മാനേജ്മെന്റ് തെറ്റായ നടപടി തുടരുകയാണ്. പൊതുമേഖല സ്ഥാപനങ്ങളുടെ ഭൂമി സ്വകാര്യ മേഖലയ്ക്ക് പാട്ടത്തിന് നൽകുന്നത് എൽ.ഡി.എഫ് സർക്കാരിന്റെ നയം അല്ല- എം.വി ജയരാജൻ

ഫാം മാനേജ്‌മെന്റിന്റെ നടപടി പിൻവലിക്കുന്നത് വരെ സമരവുമായി മുന്നോട്ടു പോകും-ആദിവാസി ക്ഷേമസമിതി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL