
തൃക്കരിപ്പൂർ:രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജ്വലിക്കുന്ന ഓർമ്മകൾ നിലനിർത്തുന്നതിനും, രാഷ്ട്ര ശില്പികളെ സ്മരിക്കുന്നതിന്റെയും ഭാഗമായി കെ.പി.സി സി ആഹ്വാന പ്രകാരം നടത്തുന്ന കുടുംബസംഗമങ്ങളുടെ ഭാഗമായി ഒളവറ പന്ത്രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി.വിജയൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് പി.സി മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ പി.കുഞ്ഞിക്കണ്ണൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.രജീഷ് ബാബു, ബ്ലോക്ക് ഭാരവാഹികളായ ഇ.രാജേന്ദ്രൻ, സി ദാമോദരൻ, മണ്ഡലം ഭാരവാഹികളായ എം.രാഘവൻ , പ്രസാദ് ഒളവറ, അജിത്ത് തൈക്കീൽ, കെ.എൻ.സി. ഇബ്രാഹിം, ഫസൽ ഹഖ്, പ്രസംഗിച്ചു. ചടങ്ങിന് വാർഡ് സെക്രട്ടറി സി ചന്ദ്രശേഖരൻ സ്വാഗതവും ബൂത്ത് പ്രസിഡന്റ് അഫ്സൽ ഹാജി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |