
തലശ്ശേരി: നൂറുവർഷം പൂർത്തിയാക്കുന്ന തലശ്ശേരി ഗൗരീവിലാസം ജെ.ബി സ്കൂൾ വാർഷിക ആഘോഷം സംഘടിപ്പിച്ചു.സമാപന സമ്മേളനം കവിയും ഗ്രന്ഥകാരനുമായ വടയക്കണ്ടി നാരായണൻ ഉദ്ഘാടനം ചെയ്തു. കലാസാംസ്കാരിക പ്രവർത്തനങ്ങളാണ് മനുഷ്യനെ ഉൽകൃഷ്ട ജീവിയാക്കി മാറ്റുന്നതെന്ന് അദ്ദേഹം പറഞ്ഞു.പി.ടി.എ പ്രസിഡന്റ് കെ.കെ.രതീഷ് അദ്ധ്യക്ഷത വഹിച്ചു.പ്രധാനാദ്ധ്യാപിക പി.വി.ശ്രീജ, മുൻ വാർഡ് കൗൺസിലർ ഉച്ചുമ്മൽ ശശി, എം.പി.അരവിന്ദാക്ഷൻ, എ. സുരേന്ദ്രൻ, എം.നൗഫൽ തുടങ്ങിയവർ സംസാരിച്ചു. ഓരോ ക്ലാസിലും മികച്ച അക്കാഡമിക് പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികൾക്കും മത്സരവിജയികൾക്കും പുരസ്കാരങ്ങൾ വിതരണം ചെയ്തു. സ്കൂൾ വാർഷികത്തിന്റെ ഭാഗമായി വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചു.കലാപരിപാടികളോടെയാണ് വാർഷികം സമാപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |