SignIn
Kerala Kaumudi Online
Thursday, 22 October 2026 5.52 PM IST

'ഹൈമനോകലിസ്' പ്രകാശനം ചെയ്തു 

book

കാസർകോട് :ഡോ.എം.എ.മുംതാസിന്റെ യാത്രാവിവരണ പുസ്തകമായ 'ഹൈമനോകലിസ്' മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പ്രകാശനം ചെയ്തു. ഡോ.എം.എ. മുംതാസിന്റെ രചനകൾ കാലിക പ്രസക്തമാണെന്ന് മന്ത്രി പറഞ്ഞു.

കാസർകോട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ദാമോദരൻ ഏറ്റുവാങ്ങി. എൻ. എ നെല്ലിക്കുന്ന് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. കാസർകോട് റൈറ്റേഴ്സ് ഫോറമാണ് പരിപാടി നടത്തിയത്. മന്ത്രിക്ക് റൈറ്റേഴ്സ് ഫോറത്തിന്റെ ഉപഹാരം സി.എൽ.ഹമീദ് സമ്മാനിച്ചു. ചടങ്ങിൽ എ.എസ്.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.ബാലകൃഷ്ണൻ ചെർക്കള പുസ്തകപരിചയം നടത്തി. അമീർ പള്ളിയാൻ,ടി.എം.എ.കരീം, എം.കുഞ്ഞനന്തൻ നമ്പ്യാർ,പി.ദാമോദരൻ, സ്‌കാനിയ ബെദിര, സി.എൽ.ഹമീദ്,മുസ്തഫ പൊന്നമ്പാറ, വി.രവീന്ദ്രൻ,നാരായണൻ പേരിയ, കുട്ടിയാനം മുഹമ്മദ് കുഞ്ഞി,വി.പ്രശാന്തൻ എന്നിവർ സംസാരിച്ചു. ഡോ.എം.എ. മുംതാസ് മറുപടി പ്രസംഗം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, PRAKASHANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL