
കണ്ണൂർ: ജയിൽ മോചിതരാകുന്നവർക്ക് പുതു ജീവിതം കെട്ടിപ്പടുക്കാൻ സഹായിക്കുന്നതിന് രൂപം നൽകിയ സഫലം പദ്ധതിക്ക് സെൻട്രൽ ജയിലിൽ തുടക്കമായി. ജയിൽ കോൺഫറൻസ് ഹാളിൽ ഉത്തരമേഖലാ ജയിൽ ഡി.ഐ.ജി ബി.സുനിൽ കുമാർ ഉദ്ഘാടനം നിർവഹിച്ചു. സാമൂഹ്യനീതി, പൊലീസ്, എക്‌സൈസ് വകുപ്പുകളുമായി ചേർന്നാണ് കേരളത്തിലെ ജയിലുകളുടെ ചരിത്രത്തിൽ ആദ്യമായി ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഓരോ മാസവും മോചിതരാകുന്ന അന്തേവാസികൾക്കായി ശില്പശാലകൾ , ബോധവൽക്കരണ ക്ലാസുകൾ, പരിശീലന കളരികൾ തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്. സാമൂഹ്യനീതി വകുപ്പ് മുൻ അസി.ഡയറക്ടർ അഷറഫ് കാവിൽ മുഖ്യപ്രഭാഷണം നടത്തി. ജയിൽ സൂപ്രണ്ട് കെ.വേണു, ഡെപ്യൂട്ടി സൂപ്രണ്ട് ഡി.ദിനേശ് ബാബു, അസിസ്റ്റന്റ് സൂപ്രണ്ട് ഏലിയാസ് വർഗീസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |