SignIn
Kerala Kaumudi Online
Thursday, 22 October 2026 6.50 PM IST

ത്യാഗരാജ സംഗീതോത്സവത്തിന് തുടക്കം

thyagaraja

കാഞ്ഞങ്ങാട് : സദ്ഗുരു ത്യാഗബ്രഹ്മ സംഗീതസഭയുടെ മൂന്നു നാൾ നീളുന്ന ത്യാഗരാജ പുരന്ദരദാസ സംഗീതോത്സവം സംഗീതജ്ഞൻ കാഞ്ഞങ്ങാട് ടി.പി.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. സംഗീതസഭ പ്രസിഡന്റ് ബി.ആർ.ഷേണായ് അദ്ധ്യക്ഷത വഹിച്ചു. പി.ജയചന്ദ്രൻ, വി.കമലാകർ റാവു, ഉസ്താദ് സാക്കിർ ഹുസൈൻ എന്നിവരെ പല്ലവ നാരായണൻ അനുസ്മരിച്ചു. സ്മരണിക ബി.ജി.ഈശ്വർ ഭട്ട് ഏറ്റുവാങ്ങി. ഇ.വി.ജയകൃഷ്ണൻ, കാഞ്ഞങ്ങാട് ആർട്ട്‌ഫോറം പ്രസിഡന്റ് വി.സുരേഷ് മോഹൻ, എം.ശ്രീകണ്ഠൻ നായർ, ഉഷാ ഈശ്വർ ഭട്ട്, പി.പി.ജഗദീശൻ എന്നിവർ സംസാരിച്ചു. ഉദ്ഘാടന കച്ചേരിയിൽ സിക്കിൽ ഗുരുചരൺ പാടി. എസ്.ആർ.മഹാദേവ (വയലിൻ) നാഞ്ചിൽ എ.ആർ.അരുൾ (മൃദംഗം) കുറിച്ചിത്താനം എസ്. അനന്തകൃഷ്ണൻ (ഘടം) എന്നിവരായിരുന്നു പക്കമേളത്തിൽ.വൈകീട്ട് വിനീത് പുറവങ്കര,ഡോ.ശ്രീരംഗം വെങ്കട നാഗരാജൻ എന്നിവരുടെ കച്ചേരിയും അരങ്ങേറി. ബി.കെ.രഘു(വയലിൻ), ബെംഗളൂരു അർജുൻകുമാർ (മൃദംഗം), ബി.രാജശേഖർ (ഘടം) എന്നിവർ പക്കമേളം വായിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL